ദോഹ: ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നജ്മയിലെ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി ആത്തിക്ക്, അജ്മൽ വാണിമേൽ, കൾചറൽ ഫോറം ജനറൽ സെക്രട്ടറി റാസിക് അരിക്കുളം തുടങ്ങി ഖത്തറിലെ ബിസിനസ്, മത, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
ഇൻകാസ് കോഴിക്കോട് ഇഫ്താർ സംഗമംമുതിർന്ന നേതാക്കളായ സിദ്ദീഖ് പുറായിൽ, അഷ്റഫ് വടകര, ആഷിക് അഹമ്മദ്, പ്രസിഡന്റ് വിപിൻ മേപ്പയൂർ, ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ, ട്രഷറർ ഹരീഷ് കുമാർ ജില്ല കമ്മിറ്റി മറ്റു ഭാരവാഹികൾ, വനിത വിങ് നേതാക്കൾ, നിയോജകമണ്ഡലം ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള 400ൽ പരം പ്രവർത്തകരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.