ദോഹ: മണിപ്പൂരിലെ കലാപത്തിൽ മൗനംപാലിക്കുന്ന സംസ്ഥാന സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റെയും നടപടികളിൽ പ്രതിഷേധിച്ചും മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചു.
മണിപ്പൂരിൽ കലാപങ്ങൾ അടിച്ചമർത്തുന്നതിനു പകരം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കലാപകാരികൾക്കൊപ്പം ചേർന്ന് ന്യൂനപക്ഷ വിഭാഗത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് പ്രതിഷേധയോഗം അഭിപ്രായപ്പെട്ടു. കലാപം തുടങ്ങിയിട്ട് മാസങ്ങളായിട്ടും പ്രധാനമന്ത്രിയുടെ അർഥഗർഭമായ മൗനം ഭയപ്പെടുത്തുന്നതാണെന്ന് യോഗം വിലയിരുത്തി. മൊബൈൽ ടോർച്ച് ലൈറ്റ് പ്രകാശിപ്പിച്ച് അംഗങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ജില്ല പ്രസിഡന്റ് വിപിൻ പി.കെ മേപ്പയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതം പറഞ്ഞു.
വർക്കിങ് പ്രസിഡന്റ് ഗഫൂർ ബാലുശ്ശേരി, ബാബു നമ്പിയത്ത്, ശംസു വേളൂർ, അമീർ കെ.ടി, ഹംസ വടകര, രക്ഷാധികാരികളായ ബഷീർ മേപ്പയൂർ, ജിതേഷ് നരിപ്പറ്റ, റഫീഖ് പാലോളി, അൽതാഫ് ഒ.കെ, സൗബിൻ ഇലഞ്ഞിക്കൽ, ടി.കെ. ഉസ്മാൻ, സോമൻ ഇരിങ്ങത്ത്, അസീസ് കടവത്ത്, ജംഷാദ് നജീം, സുബൈർ സി.എച്ച്, നിയോജക മണ്ഡലം നേതാക്കളായ വിനീഷ് അമരാവതി, അഫ്സൽ മരുതോങ്കര, നജാദ് വട്ടക്കണ്ടി, സഫ്വാൻ, അഷ്റഫ് തോടന്നൂർ, പി.സി. ഗഫൂർ, മസൂദ് കൂർമത്ത്, നിസാർ, രാഹുൽ, ഷാവിത്തലി, നിമിഷാദ് നേതൃത്വം നൽകി. ജില്ല ട്രഷറർ ഹരീഷ് കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.