ദോഹ: രാജ്യത്തിെൻറ അന്നദാതാക്കളായ കർഷകർ നടത്തുന്ന സമരത്തിന് ഇൻകാസ് യൂത്ത് വിങ് പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകേന്ദ്ര സർക്കാറിെൻറ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയും കർഷകദ്രോഹ ബില്ലിനെതിരെയും രാജ്യ തലസ്ഥാനത്ത് അതിശൈത്യത്തെയും അവഗണിച്ച് കർഷകർ നടത്തിവരുന്ന പോരാട്ടങ്ങൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടികളോട് സഹകരിച്ചാണ് ഇൻകാസ് യൂത്ത് വിങ് പ്രവർത്തകർ സംഗമം നടത്തിയത്. പ്രവർത്തകർ മെഴുകുതിരി കത്തിച്ചാണ് കർഷകർക്ക് പിന്തുണ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.