ദോഹ: പൊഡാർ പേൾ സ്കൂളിൽ ഇന്ത്യയുടെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡോ. സ്റ്റെഫി റേച്ചൽ സാം ദേശീയ പതാക ഉയർത്തി. ഇന്ത്യൻ പ്രസിഡന്റിന്റെ സ്വാതന്ത്ര്യദിന സന്ദേശവും വായിച്ചു. സ്കൂൾ ഡയറക്ടർമാർ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യ സമരപോരാളികളുടെ വേഷമണിഞ്ഞ് സ്കൂൾ വിദ്യാർഥികളും അണിനിരന്നു. ത്രിവർണ പതാകകളും ബലൂണുകളുമായി അലങ്കരിച്ചായിരുന്നു ആഘോഷങ്ങളൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.