ദോഹ: 77ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ഇന്ത്യക്ക് ഖത്തറിന്റെ ആശംസ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയും ഇന്ത്യൻ ജനതക്ക് ആശംസയറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് സന്ദേശം അയച്ചു.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്വാതന്ത്ര്യദിന സന്ദേശം അയച്ചു. ഖത്തർ വിദേശകാര്യ മന്ത്രാലയവും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു. ന്യൂഡൽഹിയിലെ ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഹസൻ അൽ ജാബിറും ആശംസസന്ദേശം അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ ഭരണകൂടം, രാജ്യത്തെ പൗരന്മാർ എന്നിവർക്ക് അദ്ദേഹം സ്വാതന്ത്ര്യദിന ആശംസ നേർന്നു. ഖത്തറും ഇന്ത്യയും തമ്മിൽ നയതന്ത്ര സൗഹൃദത്തിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്രബന്ധം കൂടുതൽ ഊഷ്മളവും സൗഹാർദ പൂർണവും ആയിരിക്കട്ടേ എന്നദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.