ഗേൾസ് ഇന്ത്യ പെൺകുട്ടികൾക്കായി നടത്തിയ ‘സ്വതന്ത്ര ഇന്ത്യ’ മത്സരപരിപാടികളുടെ ഓൺലൈൻ സമാപന ചടങ്ങ്

സ്വതന്ത്ര ഇന്ത്യ: ഗേൾസ് ഇന്ത്യ മത്സരങ്ങൾ നടത്തി

ദോഹ: 'സ്വതന്ത്ര ഇന്ത്യ' എന്ന വിഷയത്തിൽ ഗേൾസ് ഇന്ത്യ പെൺകുട്ടികൾക്കായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിവിധയിനം മത്സരങ്ങളും ഓൺലൈൻ കലാപരിപാടികളും നടത്തി. 'ജനാധിപത്യ ഇന്ത്യ എൻെറ സങ്കൽപങ്ങളും ആശങ്കകളും' വിഷയത്തിൽ മത്സരാർഥികൾ തങ്ങളുടെ സങ്കൽപത്തിലെ ഇന്ത്യയെ കുറിച്ചുള്ള നിലപാടുകൾ വ്യക്തമാക്കി. പ്രസംഗ മത്സരത്തിൽ ഹന അബുല്ലൈസ് ഒന്നാം സ്ഥാനവും സഫ നസ്രീൻ രണ്ടാം സ്ഥാനവും ഹനാൻ അൻവർ മൂന്നാം സ്ഥാനവും നേടി.

'ഞങ്ങളുടെ ഇന്ത്യ അന്നും ഇന്നും' വിഷയത്തിൽ നടന്ന പോസ്​റ്റർ മേക്കിങ് മത്സരത്തിൽ ലുബ്ന അലി, അഫീഫ ജബീൻ, ഫാത്തിമ സഫ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപന ചടങ്ങിൽ കൾച്ചറൽ ഫോറം കണ്ണൂർ ജില്ല പ്രസിഡൻറ്​ ഷാനവാസ് ഖാലിദ് മുഖ്യപ്രഭാഷണം നടത്തി.

നിലവിലെ സാമൂഹിക അനീതികൾക്കെതിരെ പ്രതികരിക്കുന്നതോടൊപ്പം ഭാവിയിൽ ഇന്ത്യയെ കാത്തുസൂക്ഷിക്കാൻ എന്ത് ചെയ്യാനാകുമെന്നു നമ്മൾ ആലോചിക്കേണ്ടതുണ്ടെന്നും പുതിയ ഇന്ത്യയെ പടുത്തുയർത്തണമെന്നും ഡൽഹി യൂനിവേഴ്സിറ്റി വിദ്യാർഥിനി റാനിയ സുലൈഖ പറഞ്ഞു. കൾചറൽ ഫോറം സംസ്​ഥാന സെക്രട്ടറി രമ്യ നമ്പിയത്, വിമൻ ഇന്ത്യ പ്രസിഡൻറ്​ നഹ്യാ ബീവി, സെക്രട്ടറി റൈഹാന അസ്ഹർ എന്നിവരും പങ്കെടുത്തു.

സ്മൃതി ഹരിദാസ് കവിതാലാപനം നടത്തി. റിദ ബിസ്മി, ഫാത്തിമത് ജസീല എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഫാത്തിമ മെഹറിൻ , ഹിബ സലിം എന്നിവർ പരിപാടി നിയന്ത്രിച്ചു . ഫാത്തിമ സഹ്റ ഖിറാഅത്ത് നടത്തി.ഗേൾസ് ഇന്ത്യ വൈസ് പ്രസിഡൻറ്​ സൈനബ് സുബൈർ സ്വാഗതവും ഗേൾസ് ഇന്ത്യ പ്രസിഡൻറ്​ ഫഹാന റഷീദ് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.