ദോഹ: ഇ-വിസ സൗകര്യം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഖത്തറിനെയും ഉൾപ്പെടുത്തി. ഇതോടെ ഇനി ഖത്തറിൽ നിന്നുള്ളവർക്ക് ഇന്ത്യയിലേക്ക് ഇ-വിസ ഉപയോഗിച്ച് എത്തിച്ചേരാം. ഒാൺലൈൻ വഴി കിട്ടുന്ന ഇലക്േട്രാണിക് ട്രാവൽ ഓതറൈസേഷൻ(ഇ.ടി.എ), വിസക്കു പകരമായി ഉപയോഗിക്കുകയാണുവേണ്ടത്. 167 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ ഇൗ സൗകര്യം ഇന്ത്യ നൽകുന്നത്. ദോഹയിലെ ഇന്ത്യൻ എംബസി നൽകിവരുന്ന നിലവിലെ വിസ സേവനങ്ങൾക്ക് പുറെമയാണ് പുതിയ ഇ-വിസ.
ഒാൺലൈൻ വഴിയുള്ള അപേക്ഷ മുഖേനയാണ് ഇ-വിസ ലഭ്യമാകുക. വിസക്ക് അപേക്ഷിക്കുന്ന ആൾ നേരിട്ട് ഇന്ത്യൻ എംബസിയിലോ ഇന്ത്യൻ എംബസി നിർദേശിക്കുന്ന ഇടങ്ങളിലോ പോകേണ്ടതില്ല. യാത്രയുടെ സമയത്ത് ഇ.ടി.എയുടെ ഒരു കോപ്പി യാത്രക്കാരൻ കൈവശംവെക്കണം. അപേക്ഷകന് വിസ സ്റ്റാറ്റസ് https://indianvisaonline.gov.in/evisa/tvoa.html എന്ന ലിങ്ക് ഉപയോഗിച്ച് ട്രാക്ക് ചെയ്യാൻ സാധിക്കും. നിലവിൽ ഇന്ത്യയിൽനിന്ന് എത്തുന്നവർക്ക് ഖത്തർ നൽകുന്ന ഒാൺ അറൈവൽ വിസക്ക് സമാനമായ സൗകര്യമല്ല ഇതെന്നും ബന്ധെപ്പട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.