ദോഹ: ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഐക്യം പുനഃസ്ഥാപിച്ചുള്ള പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യയും. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രത്യേക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയിലെ അൽ ഉലയിൽ സമാപിച്ച ജി.സി.സി ഉച്ചകോടിയിലുണ്ടായ ഏറ്റവും പുതിയ സംഭവ വികാസങ്ങൾ വളരെ സന്തോഷം നൽകുന്നതാണെന്നും ഗൾഫ് സഹകരണസമിതി രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകളിലെ മഞ്ഞുരുക്കം ഏറെ സന്തോഷം പകരുന്നതാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ജി.സി.സിയിലെ എല്ലാ രാജ്യങ്ങളുടെയും വളരെ അടുത്ത സുഹൃദ് രാജ്യമാണ് ഇന്ത്യ.
പുതിയ വികാസങ്ങൾ മേഖലയുടെ സമാധാനത്തിനും വികസനത്തിനും സ്ഥിരതക്കും കൂടുതൽ ഊർജം പകരും. ജി.സി.സി രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.