ദോഹ: തനത് നാട്ടുരുചികൾ മുതൽ ഇന്ത്യൻ വിഭവങ്ങൾ വരെ ഇഷ്ടപ്പെടുന്നവരുടെ കേന്ദ്രമായ ഇന്ത്യൻ കോഫി ഹൗസിന്റെ ഖത്തറിലെ പുതിയ ബ്രാഞ്ച് അൽ വക്റയിൽ പ്രവർത്തനമാരംഭിച്ചു. വൈവിധ്യമാർന്ന പലഹാരങ്ങളും ചായ, ദോശ ഉൾപ്പെടെ രുചിയുടെ വൈവിധ്യങ്ങളുമായാണ് ‘ഇന്ത്യൻ കോഫി ഹൗസ്’ അൽ വക്റ എസ്ദാൻ മാളിൽ ഫുഡ് കോർട്ടിന് തുടക്കംകുറിച്ചത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ഇന്ത്യൻ കോഫി ഹൗസ് മാനേജിങ് ഡയറക്ടർ അബ്ദുൽ നാസർ, ഓപറേഷൻ മാനേജർ സി. നാരായണൻ, മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ചീഫ് സ്ട്രാറ്റജിക് ഓഫിസർ അൽക മീര സണ്ണി, കാൻ ഇന്റർനാഷനൽ ഗ്രൂപ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.