ദോഹ: ഖത്തർ ദേശീയ ദിനത്തിെൻറ ഭാഗമായി ഇന്ത്യൻ കൾചറൽ സെൻറർ നേതൃത്വത്തിൽ യുവാക്കളുടെയും യുവതികളുടെയും പങ്കാളിത്തത്തോടെ കടൽതീരം ശുചീകരിച്ച് ഇന്ത്യൻ സമൂഹം.
അൽവക്റയിലെ ഫാമിലി ബീച്ചിലായിരുന്നു വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. എംബസി അനുബന്ധ സംഘടനയുടെ ഭാരവാഹികളും പ്രവർത്തകരും ഐ.സി.സി യൂത്ത് വിങ്ങും പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, അൽവക്റ മുനിസിപ്പാലിറ്റി പരിപാലന വിഭാഗം മേധാവി സലീം സാദ് അൽ സഹ്ലി എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ സമൂഹത്തിനും വക്റ മുനിസിപ്പാലിറ്റിക്കും ഇന്ത്യൻ അംബാസഡർ നന്ദി പറഞ്ഞു.
ശക്തമായ പ്രവാസിസമൂഹം എന്നനിലയിൽ ഖത്തറിനോടും ഭരണകൂടത്തോടും ഇന്ത്യൻ സമൂഹത്തിനുള്ള ഉത്തരവാദിത്തം അറിയിക്കുന്നതാണ് ബീച്ച് ശുചീകരണം പോലുള്ള പ്രവർത്തനങ്ങളെന്ന് അംബാസഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.