ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന നാലാമത് ആസ്റ്റർ ഡി.എം.എച്ച് ഹോസ്പിറ്റൽ -ചാലിയാർ കപ്പ് സെവൻസ് ഫുട്ബാൾ കിരീടപ്പോരാട്ടം വെള്ളിയാഴ്ച രാത്രി ഏഴിന് ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫ്രൈഡേ ഫിഫ മഞ്ചേരിയും, ഓർബിറ്റ് എഫ്.സിയുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. ഹിലാൽ എഫ്.സിയെ പരാജയപ്പെടുത്തിയാണ് ഫ്രൈഡേ ഫിഫ മഞ്ചേരി ഫൈനലിൽ പ്രവേശിച്ചത്. സ്റ്റേബിൾ ഫോൺ മലബാർ എഫ്സിയെ പരാജയപ്പെടുത്തിയാണ് ഓർബിറ്റ് എഫ്.സി ഫൈനലിൽ മത്സരിക്കാനിറങ്ങുന്നത്.
മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ സ്പോൺസർ ചെയ്യുന്ന 3501 ഖത്തർ റിയാൽ വിന്നേഴ്സ് പ്രൈസ് മണിയും വിന്നേഴ്സ് ട്രോഫിയും റോളിങ് ട്രോഫിയുമാണ് ചാമ്പ്യന്മാർക്ക് സമ്മാനിക്കുന്നത്. ഗാലപ്പ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് സ്പോൺസർ ചെയ്യുന്ന 2501 ഖത്തർ റിയാൽ റണ്ണേഴ്സ് പ്രൈസ് മണിയും, റണ്ണേഴ്സ് ട്രോഫിയുമാണ് രണ്ടാം സ്ഥാനക്കാർക്ക് സമ്മാനിക്കുക. ഫ്രൈഡി ഫ്രൈഡ് ആൻഡ് ഗ്രിൽസ് സ്പോൺസർ ചെയ്യുന്ന 1501 ഖത്തർ റിയാൽ സെക്കൻഡ് റണ്ണേഴ്സ് പ്രൈസ് മണിയും ട്രോഫിയുമാണ് മൂന്നാം സ്ഥാനക്കാർക്ക് സമ്മാനിക്കുക. ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലോവ് അവാർഡുകളും ഗ്രാൻഡ് ഫിനാലേയിൽ വിതരണം ചെയ്യുന്നതാണ്. ഫൈനൽ ദിനത്തിൽ ബ്ലാസ്റ്റേഴ്സ് സ്പോർട്സ് അക്കാദമി-യൂനിവേഴ്സൽ സ്പോർട്സ് സെന്റർ അണ്ടർ 14 ടീമുകൾ തമ്മിലെ സൗഹൃദ മത്സരവും അരങ്ങേറും.
ചാലിയാർ ദോഹ പ്രസിഡന്റ് സി.ടി സിദ്ദീഖ് ചെറുവാടി, ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ, ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ, ആസ്റ്റർ ഹെഡ് ഓഫ് മാർക്കറ്റിങ് ആൻഡ് ബ്രാൻഡിങ് സുമിത് ബദ്ര, മറൈൻ എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി മാനേജിങ് ഡയറക്ടറും ചാലിയാർ ദോഹ ചീഫ് പാട്രണുമായ ഷൗക്കത്തലി ടി.എ.ജെ, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ് ചാലിയം, മീഡിയ വിങ് ചെയർമാൻ അഹ്മദ് നിയാസ് മൂർക്കനാട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.