ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപണ്‍ ഹൗസ് ‘മീറ്റ് ദ അംബാസഡര്‍’ വ്യാഴാഴ്ച നടക്കും. വൈകുന്നേരം മൂന്ന് മുതലാണ് പരിപാടി. പ്രവാസികള്‍ക്ക് അംബാസഡര്‍ക്ക് മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. ഉച്ചക്ക് രണ്ടു മുതല്‍ മൂന്നു വരെ രജിസ്ട്രേഷന് നടക്കും. മൂന്നു മുതല്‍ അഞ്ചുവരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. മുന്‍കൂര്‍ അനുവാദമില്ലാതെ ഇന്ത്യന്‍ അംബാസഡറെ നേരില്‍ കണ്ട് രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്താൻ താല്പര്യമുള്ളവര്ക്ക് labour.doha@mea.gov.in എന്ന ഇ-മെയിലിലേക്ക് അപേക്ഷകള്‍ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.