സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കൊരുങ്ങി ഇന്ത്യൻ എംബസി

ദോഹ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്കായി ഖത്തറിലെ ഇന്ത്യന്‍ എംബസി ഒരുങ്ങി. ആഗസ്​റ്റ്​ 15ന്​ രാവിലെ 6.45ന് ഉനൈസയിലെ അല്‍ ഐത്ര സ്ട്രീറ്റിലുള്ള എംബസി ഓഫിസ് പരിസരത്ത് പതാക ഉയര്‍ത്തും. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടക്കുക. ഇഹ്​തിറാസ്​ ആപ്പിൽ പച്ച സ്​റ്റാറ്റസ്​ ഉള്ളവർക്ക്​ മാത്രമായിരിക്കും പ്രവേശനം. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങ് എംബസിയുടെ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്ന്​ ഇന്ത്യൻ എംബസി അറിയിച്ചു. 

Tags:    
News Summary - Indian Embassy prepares for Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.