ഇ​ന്റ​ഗ്രേ​റ്റ​ഡ് മെ​ഡി​ക്ക​ൽ ബ്ര​ദ​ർ​ഹു​ഡി​ന്റെ (ഐ.​എം.​ബി) ഖ​ത്ത​ർ ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​ര​ണ പ്ര​ഖ്യാ​പ​നം ക്യു.​ഐ.​ഐ.​സി പ്ര​സി​ഡ​ന്റ് അ​ക്ബ​ർ ഖാ​സിം നി​ർ​വ​ഹി​ക്കു​ന്നു

ഇന്ത്യൻ ഇസ്‍ലാഹി സെന്റർ മെഡിക്കൽ ക്യാമ്പ്

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഹമദ് മെഡിക്കൽ ടീം, വെൽകിൻസ് മെഡിക്കൽ സെന്റർ, ഖത്തർ ഡയബറ്റിക് അസോസിയേഷൻ, ഗ്രീൻ ഹെൽത്ത് ഡെന്റൽ ക്ലിനിക് തുടങ്ങിയവയുമായി സഹകരിച്ച് ലഖ്‌ത ഇസ്‍ലാഹി സെന്റർ ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഖത്തർ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ വൈസ് പ്രസിഡന്റ് സുബൈർ വക്റ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡിന്റെ (ഐ.എം.ബി) ഖത്തർ ചാപ്റ്റർ രൂപവത്കരണ പ്രഖ്യാപനം ക്യു.ഐ.ഐ.സി പ്രസിഡന്റ് അക്ബർ ഖാസിം നടത്തി. ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റെഡ്ക്രസന്റിലെ ഡോ. അബ്ദുൽ ജലീലിനെ ഐ.എം.ബി ഖത്തറിന്റെ ചെയർമാനായും ഡോ. ബിജു ഗഫൂറിനെ വൈസ് ചെയർമാനായും ഡോ. ഹാഷിയത്തുള്ളയെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. കെ.എൻ.എമ്മിന് കീഴിലുള്ള ഐ.എം.ബിയുടെ കേരളത്തിലെ പ്രവർത്തനങ്ങളെക്കുറിച്ച് ഡോ. ഹാഷിയത്തുള്ള വിശദീകരിച്ചു.

ക്യു.ഡി.എയിലെ ഡോ. ഫഹദ് അഹ്മദ് അബ്ദുല്ല, എം.എസ്. ഷൈല ഇബ്രാഹിം, കെ.വി. അഷ്റഫ്, ഡോ. ജേക്കബ് നീൽ (സ്പെഷലിസ്റ്റ്, ഇന്റേണൽ മെഡിസിൻ), റെജിൽ (വെൽകിൻസ് മെഡിക്കൽ സെന്ററിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി) എന്നിവർ ‘ജീവിതശൈലീ രോഗങ്ങളും ആരോഗ്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഡോ. അബ്ദുൽ റഹീം ദന്തരോഗങ്ങളെക്കുറിച്ചും അവയുടെ ചികിത്സകളെക്കുറിച്ചും സംസാരിച്ചു. എച്ച്.എം.സി കാർഡ് ഉടമകൾക്ക് ലഭ്യമാകുന്ന സേവനങ്ങൾ റെഡ് ക്രസന്റിലെ ഡോ.അബ്ദുൽ ജലീൽ വിവരിച്ചു. എച്ച്‌.ഐ.ടി.സിയുടെ പാരാമെഡിക്കൽ കെയറിലെ ഡോ. മുആവിയ അബ്ദുല്ല, ഖലീൽ മുഹമ്മദ് തുടങ്ങിയവർ പ്രഥമ ശുശ്രൂഷയ്ക്കും സി.പി.ആർ പരിശീലനത്തിനും നേതൃത്വം നൽകി.

ക്യു.ഐ.ഐ.സി പ്രസിഡന്റ് അക്ബർ കാസിം അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.കെ. ഷമീർ സ്വാഗതം പറഞ്ഞു. പുണ്യകർമങ്ങളുടെ ഇസ്‍ലാമിക കാഴ്ചപ്പാടുകളെ കുറിച്ച് മിസ്ഹബ് ഇസ്‍ലാഹി സംസാരിച്ചു. സുബൈർ വക്റ, ഹാഫിസ് അസ്‍ലം, മുഹമ്മദ് അലി ഒറ്റപ്പാലം എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. ഇസ്മായിൽ വില്യാപള്ളി, ജി.പി. കുഞ്ഞാലിക്കുട്ടി, ഫൈസൽ കാരട്ടിയാട്ടിൽ, മഹ്‌റൂഫ് മാട്ടൂൽ, ഇഖ്ബാൽ വയനാട്, സലാം ചീക്കൊന്ന്, മിസ്ബാഹ് തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു. അബ്ദുൽ ഹാദി നന്ദി പറഞ്ഞു. 

Tags:    
News Summary - Indian Islahi Center Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.