ദോഹ: സദാ പുഞ്ചിരിതൂകുന്ന മുഖവുമായി എത്തിയിരുന്ന പി.എ. മുബാറക് മാധ്യമരംഗത്ത് മാത്രമല്ല, ദോഹയിലെ വാണിജ്യ-സര്‍ക്കാര്‍തലങ്ങളിലും മലയാളികള്‍ക്ക് ഏറെ സഹായകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെന്ന് ഇന്ത്യന്‍ മീഡിയ ഫോറം അനുസ്മരിച്ചു. ദോഹ വരുംകാലത്ത് അന്താരാഷ്ട്ര കായികഭൂപടത്തില്‍ വലിയ സ്ഥാനം നേടുമെന്ന് 1990കളുടെ അവസാനത്തിൽതന്നെ പി.എ. മുബാറക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും അക്കാലമാണ് ഇപ്പോഴുള്ളതെന്നും കേരള പത്രപ്രവർത്തക യൂനിയൻ മുൻ സംസ്ഥാന പ്രസിഡൻറ് കമാല്‍ വരദൂര്‍ പറഞ്ഞു.
എറണാകുളം പ്രസ്‌ക്ലബും കോഴിക്കോട് ചന്ദ്രികയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരിചയവും പിതാവിനോടുള്ള സഹവാസവുമാണ് തെൻറ ജ്യേഷ്ഠെൻറ സ്വഭാവ രൂപവത്കരണത്തില്‍ ഏറെ സ്വാധീനം ചെലുത്തിയതെന്ന് പി.എ. മുബാറക്കിെൻറ ഇളയ സഹോദരനും കൊച്ചി ചന്ദ്രിക മുന്‍ ന്യൂസ് എഡിറ്ററും എറണാകുളം പ്രസ് ക്ലബ് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.എ. മെഹബൂബ് പറഞ്ഞു.
വിദ്യാര്‍ഥിയായിരിക്കെ തന്നെ തെൻറ പിതാവ് നടത്തിയിരുന്ന പത്രത്തില്‍ എഡിറ്റോറിയല്‍ ഉള്‍പ്പെടെ പി.എ. മുബാറക് എഴുതിയിരുന്നതായും മെഹബൂബ് ഓർമിച്ചു. മാധ്യമരംഗത്ത് മാത്രമല്ല, സാംസ്കാരിക– സാമൂഹികരംഗങ്ങളിലും മുബാറക്കിെൻറ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല, ഖത്തറിലെ ബിസിനസുകാര്‍ക്കിടയിലും അദ്ദേഹത്തിെൻറ സാന്നിധ്യമുണ്ടായിരുന്നതായും മുബാറക്കിെൻറ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണെന്നും ഐ.സി.സി പ്രസിഡൻറ് പി.എന്‍. ബാബുരാജന്‍ പറഞ്ഞു.
അഹമ്മദ് പാതിരിപ്പറ്റ ആമുഖപ്രസംഗം നടത്തി. അനുസ്മരണച്ചടങ്ങിൽ ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ ഭാരവാഹികളായ പി.ആര്‍. പ്രവീണ്‍, ഷരീഫ് സാഗര്‍, സാദിക്ക് ചെന്നാടന്‍, വേണുഗോപാല്‍, റഈസ് അഹമ്മദ്, മുജീബുര്‍റഹ്മാന്‍ കരിയാടന്‍, അബ്ദുല്‍ ഖാദര്‍ കക്കുളത്ത്, നൗഷാദ് അതിരുമട എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡൻറ് പി.സി. സൈഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഐ.എം.എ. റഫീക്ക് സ്വാഗതവും ട്രഷറര്‍ ഷഫീക്ക് അറക്കല്‍ നന്ദിയും പറഞ്ഞു. പ്രമുഖ പത്രപ്രവർത്തകൻ കെ.എം. റോയി, അഷ്‌റഫ് തുണേരിയുടെ പിതാവ് ചെറുവത്ത് ആലിക്കുട്ടി എന്നിവരുടെയും വിയോഗത്തിൽ ഐ.എം.എഫ് അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.