ദോഹ: ദോഹയില്‍നിന്ന് ഇന്ത്യയിലേക്ക് ഇന്‍ഡിഗോ രണ്ടു നേരിട്ടു ള്ള പുതിയ വിമാന സര്‍വിസുകള്‍കൂടി പ്രഖ്യാപിച്ചു. തെലങ്കാനയ ുടെ തലസ്ഥാനമായ ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളി ലേക്കാണ് നേരിട്ടുള്ള സര്‍വിസുകള്‍ പ്രഖ്യാപിച്ചത്. ഈ രണ്ടിടങ്ങളിലേക്കും ഇന്‍ഡിഗോ നിലവില്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് രണ്ട് അധിക സര്‍വിസുകള്‍. ഹൈദരാബാദ്-ദോഹ റൂട്ടിലെ രണ്ടാമത്തെ നേരിട്ടുള്ള സര്‍വിസ് സെപ്റ്റംബര്‍ 16ന് തുടങ്ങും. 6ഇ 1727 വിമാനം ഹൈദരാബാദില്‍നിന്ന് രാത്രി 11.40ന് പുറപ്പെട്ട് പുലര്‍ച്ച 1.25ന് ദോഹയിലെത്തിച്ചേരും. ദോഹ-ഹൈദരാബാദ് 6ഇ 1731 വിമാനം സെപ്റ്റംബര്‍ 17ന് പുലർച്ച 2.25നു ദോഹയില്‍നിന്നു പുറപ്പെട്ട് രാവിലെ 9.05ന് ഹൈദരാബാദിലെത്തും.
നിലവിലെ ഹൈദരാബാദ് ദോഹ 6ഇ 1713 വിമാനം ഹൈദരാബാദില്‍നിന്നു രാവിലെ 6.50ന് പുറപ്പെട്ട് രാവിലെ ഒമ്പതിന് ദോഹയിലെത്തും. ദോഹ-ഹൈദരാബാദ് 6ഇ 1714 വിമാനം ദോഹയില്‍നിന്നു രാത്രി 10.05ന് പുറപ്പെട്ട് രാവിലെ 4.50ന് ഹൈദരാബാദിലെത്തും. സെപ്റ്റംബര്‍ 16 മുതല്‍ ഡല്‍ഹിയിലേക്കും നേരിട്ടുള്ള രണ്ടാമത്തെ സര്‍വിസ് തുടങ്ങും. ഡല്‍ഹി-ദോഹ 6ഇ 1775 വിമാനം ഡല്‍ഹിയില്‍നിന്നു രാത്രി 8.20ന് പുറപ്പെട്ട് രാത്രി പത്തിന് ദോഹയിലെത്തും. ദോഹ-ഡല്‍ഹി 6ഇ 1776 വിമാനം രാത്രി പതിനൊന്നിന് ദോഹയില്‍നിന്നു പുറപ്പെട്ട് രാവിലെ 5.15ന് ഡല്‍ഹിയിലെത്തും. ദോഹ-ഡല്‍ഹി റൂട്ടില്‍ എ320 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചായിരിക്കും സര്‍വിസ് നടത്തുക.
ഇപ്പോള്‍ നിലവിലുള്ള ഡല്‍ഹി-ദോഹ 6ഇ 1701 വിമാനം ഡല്‍ഹിയില്‍നിന്നു പുലർച്ച 1.55ന് പുറപ്പെട്ട് രാവിലെ 3.40ന് ദോഹയിലെത്തും. ദോഹ-ഡല്‍ഹി 6ഇ 1702 വിമാനം ദോഹയില്‍നിന്ന് ഉച്ചക്ക് 2.15ന് പുറപ്പെട്ട് രാത്രി 8.35ന് ഡല്‍ഹിയിലെത്തും.
ഡിസംബര്‍ 31 വരെ രണ്ടു റൂട്ടുകളിലേക്കും വിമാന സര്‍വിസുകള്‍ക്കായുള്ള ബുക്കിങ് എയര്‍ലൈനിെൻറ വെബ്സൈറ്റില്‍ ലഭ്യമാണ്.
യാത്രക്കാരുടെ എണ്ണത്തിെൻറ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.