ദോഹ: ഖത്തർ ഇന്റർനാഷനൽ ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് ഫെസ്റ്റിവലിന്റെ ഫൈനലിലേക്ക് യോഗ്യത നേടിയവരുടെ എണ്ണം 42 ആയി. ഫൈനൽ ശനിയാഴ്ച രാവിലെ മുതൽ നടക്കുമെന്ന് മാർമി 2023 ഫെസ്റ്റിവലിന്റെ സംഘാടക സമിതി അറിയിച്ചു.മഴയെത്തുടർന്ന് മുമ്പ് മാറ്റിവെച്ച ആറ്, പത്ത് ഗ്രൂപ്പുകളിലെ ഹദാദ് അൽ തഹാദി ചലഞ്ച് മത്സരങ്ങൾ വ്യാഴാഴ്ച രാവിലെ നടത്തി.
ആറു ഫാൽക്കണുകൾ കൂടി ഹദ്ദാദ് അൽ തഹാദി ഫൈനൽസിന് യോഗ്യത നേടി. പറക്കുന്ന പ്രാവിനെ വേട്ടയാടിപ്പിടിക്കുന്ന മത്സരമാണ് ഹദാദ് അൽ തഹാദി. ശൈഖ് ജോവാൻ ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ അൽ ഗന്നാസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 28 വരെ നീണ്ടുനിൽക്കും. വ്യാഴാഴ്ച രാവിലെ അൽ-തല ചാമ്പ്യൻഷിപ് സെമിഫൈനലുകൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.