ഖത്തറിൽ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യിൽ പു​​തി​​യ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ പ​​ദ്ധ​​തി വരുന്നു

ദോ​​ഹ: രാ​​ജ്യ​​ത്തെ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യെ​​ന്ന ല​​ക്ഷ്യം മു​​ൻ​​നി​​ർ​​ത്തി​ പു​​തി​​യ ആ​​രോ​​ഗ്യ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​ു.  
നി​​ർ​​ബ​​ന്ധി​​ത ആ​​രോ​​ഗ്യ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ പ​​ദ്ധ​​തി വീ​​ണ്ടും കൊ​​ണ്ടു​​വ​​രാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​ണ് അ​​ണി​​യ​​റ​​യി​​ൽ ന​​ട​ക്കു​​ന്ന​​ത്. ഇ​​ൻ​​ഷു​​റ​​ൻ​​സ്​ തി​​രി​​കെ കൊ​​ണ്ടു​​വ​​രാ​​നു​​ള്ള നീ​​ക്ക​​ത്തെ രാ​​ജ്യ​​ത്തെ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ ക​​മ്പ​​നി​​ക​​ൾ പ്ര​​തീ​​ക്ഷ​​യോ​​ടെ​​യാ​​ണ് നോ​​ക്കി​​ക്കാ​​ണു​​ന്ന​​ത്. 
നി​​ർ​​ബ​​ന്ധി​​ത ആ​​രോ​​ഗ്യ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ സ്​​​കീം ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും രാ​​ജ്യ​​ത്തെ ആ​​രോ​​ഗ്യ​​മേ​​ഖ​​ലെ ഇ​​ത് ശ​​ക്തി​​പ്പെ​​ടു​​ത്തു​​മെ​​ന്നും ഓ​​ക്സ്​​​ഫ​​ഡ് ബി​​സി​​ന​​സ്​ ഗ്രൂ​​പ്പ് (ഒ ​​ബി ജി) ​​പ​​റ​​ഞ്ഞു. 
പു​​തി​​യ മെ​​ഡി​​ക്ക​​ൽ സം​​വി​​ധാ​​ന​​ത്തിെ​​ൻ​​റ തു​ട​ക്കം സം​​ബ​​ന്ധി​​ച്ചും ഇ​​ൻ​​ഷു​​റ​​ൻ​​സിെ​​ൻ​​റ ഘ​​ട​​ന​​യെ കു​​റി​​ച്ചും ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും ഒ ​​ബി ജി ​​വ്യ​​ക്ത​​മാ​​ക്കി. 
പു​​തി​​യ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി  അ​​യ​​ൽ​​രാ​​ജ്യ​​ങ്ങ​​ളി​​ലെ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ സ്​​​കീ​​മു​​ക​​ൾ സം​​ബ​​ന്ധി​​ച്ചു​​ള്ള പ​​ഠ​​ന​​ങ്ങ​​ൾ ന​​ട​​ന്നു​ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. രാ​​ജ്യ​​ത്തിെ​​ൻ​​റ ദീ​​ർ​​ഘ​​കാ​​ലാ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലു​​ള്ള വി​​ക​​സ​​ന പ​​ദ്ധ​​തി​​യാ​​യ വി​​ഷ​​ൻ 2030െൻ​​റ നെ​​ടു​​ന്തൂ​​ണു​​ക​​ളി​​ലൊ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​മേ​​ഖ​​ല. പ​​ഞ്ച​​വ​​ത്സ​​ര പ​​ദ്ധ​​തി​​ക​​ളി​​ലാ​​യി ഇ​​തി​​നെ വി​​ഭ​​ജി​​ച്ചാ​​ണ് ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ വി​​വി​​ധ വി​​ക​​സ​​ന ആ​​സൂ​​ത്ര​​ണ പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യു​​ടെ വി​​ക​​സ​​നം ല​​ക്ഷ്യ​​മാ​​ക്കി 2005ലാ​​ണ് സു​​പ്രീം കൗ​​ൺ​​സി​​ൽ ഓ​​ഫ് ഹെ​​ൽ​​ത്ത്(​​എ​​സ്​ സി ​​എ​​ച്ച്) സ്​​​ഥാ​​പി​​ക്കു​​ന്ന​​ത്. ഇ​​ത് കൂ​​ടു​​ത​​ൽ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​പ്പി​​ച്ചു​കൊ​​ണ്ട് 2016ൽ ​​പൊ​​തു​​ജ​​നാ​​രോ​​ഗ്യ മ​​ന്ത്രാ​​ല​​യം രൂ​​പീ​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ൈപ്ര​​മ​​റി ഹെ​​ൽ​​ത്ത് കെ​​യ​​ർ കോ​​ർ​​പ​​റേ​​ഷ​​ൻ, ഹ​​മ​​ദ് മെ​​ഡി​​ക്ക​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​വ​​യാ​​ണ് ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ചു​​ക്കാ​​ൻ പി​​ടി​​ക്കു​​ന്ന​​ത്. പി ​​എ​​ച്ച് സി ​​സി​​ക്ക് കീ​​ഴി​​ൽ രാ​​ജ്യ​​ത്തിെ​​ൻ​​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 23 ഹെ​​ൽ​​ത്ത് സെ​​ൻ​​റ​​റു​​ക​​ളാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.
നേ​​ര​​ത്തെ, 2013ലാ​​ണ് ദേ​​ശീ​​യ ആ​​രോ​​ഗ്യ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ദേ​​ശീ​​യ ആ​​രോ​​ഗ്യ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ ക​​മ്പ​​നി​​യാ​​യ സി​​ഹ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. 
ഖ​​ത്ത​​രി​​ക​​ൾ​​ക്ക് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളെ​​യും ക്ലി​​നി​​ക്കു​​ക​​ളെ​​യും ആ​​ശ്ര​​യി​​ക്കു​​ന്ന​​തി​​ന് സി​​ഹ സ​​ഹാ​​യി​​ച്ചി​​രു​​ന്നു. വി​​ദേ​​ശി​​ക​​ളി​​ലേ​​ക്ക് കൂ​​ടി വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി 2015ൽ ​​സി​​ഹ നി​​ർ​​ത്ത​​ലാ​​ക്കാ​​ൻ മ​​ന്ത്രാ​​ല​​യം തീ​​രു​​മാ​​നി​​ച്ചു. പു​​തി​​യ ഇ​​ൻ​​ഷു​​റ​​ൻ​​സ്​ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത് മ​​ന്ത്രി​​സ​​ഭ​​യു​​ടെ പ​​രി​​ഗ​​ണ​​ന​​ക്ക് കീ​​ഴി​​ലാ​​ണെ​​ന്ന് ഒ ​​ബി ജി ​​സൂ​​ചി​​പ്പി​​ച്ചു.

Tags:    
News Summary - introducing new insurance project in qatar-Qatar-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.