ദോഹ: ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ അതിക്രമം ചർച്ച ചെയ്യാൻ ഖത്തറിൻെറ അധ്യക്ഷതയിൽ അറബ് ലീഗിൻെറ അസാധാരണ മന്ത്രിതല യോഗം. ചൊവ്വാഴ്ചയാണ് ഓൺലൈൻയോഗം നടക്കുകയെന്ന് അറബ്ലീഗ് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു. അൽ ഖുദുസിൽ നടക്കുന്ന ഇസ്രായേൽ ആക്രമണങ്ങൾ ചർച്ച ചെയ്യനാണിത്. അറബ്ലീഗ് രാജ്യങ്ങളുെട വിദേശകാര്യമന്ത്രിമാർ പങ്കെടുക്കും. ഫലസ്തീൻെറ അഭ്യർഥനപ്രകാരമാണ് യോഗം.
സ്ഥിരംക്ഷണിതാക്കളുടെ യോഗത്തിന് പകരം ഫലസ്തീനിലെ നിലവിലെ സഹാചര്യം കണക്കിലെടുത്താണ് വിദേശകാര്യമന്ത്രിമാർ പങ്കെടുക്കുന്ന തലത്തിലേക്ക് യോഗം മാറ്റിയതെന്ന് അറബ് ലീഗ് അസിസ്റ്റൻറ് സെക്രട്ടറി ജനറൽ ഹസം സാകി പറഞ്ഞു. മസ്ജിദുൽ അഖ്സയിൽ റമദാനിലെ അവസാനവെള്ളിയാഴ്ച നമസ്കരിക്കുകയായിരുന്ന വിശ്വാസികൾക്ക് നേരെയും ശൈഖ് ജർറാഹ് പ്രദേശത്തുകാർക്കുനേരെയുമുള്ള ഇസ്രായേൽ പട്ടാളത്തിൻെറ നിരന്തര ആക്രമണത്തിൻെറ പശ്ചാത്തലത്തിലാണിത്. ഖുദുസിനെയും ജൂതവത്കരിക്കാനുള്ള ആസൂത്രിക നീക്കത്തിൻെറ ഭാഗമായാണിത്. നിയമാനുസൃതമായ ഭൂപ്രദേശഅതിർത്തികളും ചരിത്രപരമായ ഫലസ്തീൻെറ നിലയും മാറ്റാനാണ് ഇസ്രായേലിൻെറ അതിക്രമങ്ങൾ. അറബ് ലീഗ് യോഗത്തിൽ അൽ ഖുദുസിലെ മുസ്ലിംകൾക്കുനേരെയും ക്രിസ്ത്യാനികൾക്കുനേരെയുമുള്ള ഇസ്രായേൽ കുറ്റകൃത്യങ്ങളും ൈകയേറ്റവും വിദേശകാര്യമന്ത്രിമാർ ചർച്ച ചെയ്യും.
വിശുദ്ധ റമദാനിൽ നമസ്കരിക്കുന്ന വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന ക്രൂരതയും പ്രത്യേകം ചർച്ചയാക്കും. ഖുദുസിലെയും ശൈഖ് ജർറായിലെയും ഫലസ്തീനികളുടെ വീടുകളും സ്ഥലങ്ങളും കൈവശപ്പെടുത്താനാണ് ഇസ്രായേൽ ഇപ്പോഴുള്ള ആക്രമണങ്ങൾ നടത്തുന്നത്. മുസ്ലിംകളുടെ വിശുദ്ധ സ്ഥലം ഒഴിപ്പിക്കുകയും അവിെട ഇസ്രായേലികളെ കുടിയിരുത്താനും ലക്ഷ്യമിട്ടാണ് ഇതെന്നും ഹസം സാകി പറഞ്ഞു. ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കഴിഞ്ഞ ദിവസം ഫോൺ സംഭാഷണം നടത്തിയിരുന്നു.
ഫലസ്തീനികളുടെ നിയമപരമായ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങളിൽ ഖത്തറിെൻറ പൂർണ പിന്തുണ അമീർ ശൈഖ് തമീം വീണ്ടും ഫലസ്തീൻ പ്രസിഡൻറിന് ഉറപ്പുനൽകിയിരുന്നു. ഫലസ്തീനികളുടെ മതപരമായ അവകാശങ്ങൾ സംരക്ഷിച്ച് 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമുൾപ്പെടെയുള്ളവ നൽകണമെന്നതാണ് ഖത്തറിൻെറ എക്കാലത്തെയും നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.