ദോഹ: ഫലസ്തീന് നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിവിധ രാഷ്ട്ര നേതാക്കൾ ഖത്തറുമായി ബന്ധപ്പെടുന്നു. ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയെ വിവിധ രാഷ്ട്രനേതാക്കൾ ഫോണിൽ വിളിച്ച് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.
ജർമനിയുടെ വിദേശകാര്യമന്ത്രി ഹെയ്കു മാസ് ഖത്തർ വിദേശകാര്യമന്ത്രിയെ ഫോണിൽ വിളിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷിബന്ധവും ഫലസ്തീനിലെ പുതിയ സംഭവവികാസങ്ങളും ചർച്ചയായിട്ടുണ്ട്. ഇന്തോനേഷ്യൻ വിദേശകാര്യമന്ത്രി റെറ്റ്നോ മർസുദി ഫോണിൽ ശൈഖ് അബ്ദുറഹ്മാൻ ആൽഥാനിയുമായി സംസാരിച്ചു. ഫലസ്തീനിലെ നിലവിലെ സഹാചര്യം ചർച്ച ചെയ്തു.
ഖത്തർ ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻസെയ്ദ് ആൽമഹ്മൂദുമായി തുർക്കി അസംബ്ലി സ്പീക്കർ മുസ് തഫ സെൻതോപ് ഫോണിൽ സംസാരിച്ചു. ഫലസ്തീനികൾക്ക് നേരെയുള്ള ഇസ്രായേൽ അതിക്രമങ്ങൾ, ഗസ്സയിലെയും അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലെയും ആക്രമങ്ങൾ എന്നിവ ചർച്ച ചെയ്തു.
ഏറ്റവും പുതിയ സംഭവവികാസങ്ങളും വിഷയമായിട്ടുണ്ട്. ഫലസ്തീനികളെ പുറത്താക്കി ഇസ്രായേൽ അധിനിവേശം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അൽഅഖ്സ പള്ളിയിലെ ഇസ്രായേൽ പട്ടാളത്തിെൻറ കൈയേറ്റമെന്നും ഇരുവരും പറഞ്ഞു.
ഫലസ്തീനികളുടെ മതപരമായ അവകാശങ്ങൾ അംഗീകരിച്ച് 1967ലെ അതിർത്തി പ്രകാരം ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രമുൾപ്പെടെയുള്ളവ നൽകണമെന്നതാണ് ഖത്തറിെൻറ നിലപാട്. അവകാശങ്ങൾക്കായുള്ള ശ്രമങ്ങളിൽ ഫലസ്തീന് ഖത്തറിെൻറ പൂർണ പിന്തുണയുണ്ടാകുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.