ദോഹ: വാരാന്ത്യത്തിൽ ഖത്തറിൽ തണുപ്പ് കൂടുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം. കഴിഞ്ഞ ദിവസം അബുസംറയിൽ അഞ്ച് ഡിഗ്രിയിൽ താഴെ അന്തരീക്ഷ താപനില രേഖപ്പെടുത്തിയതായും അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ അന്തരീക്ഷ താപനില കുറയുമെനനും രാത്രികളില്‍ തണുപ്പ് കൂടുമെന്നും അധികൃതര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തിയാര്‍ജിക്കുന്നതിനാല്‍ തിങ്കളാഴ്ച വരെ താപനിലയില്‍ കുറവുണ്ടായേക്കും. കഴിഞ്ഞ ഏതാനും ദിവസമായി ശക്തമായ കാറ്റ് വീശുന്നതിനാൽ തണുപ്പും കൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.