ദോഹ: രാജ്യത്തെ അന്തരീക്ഷ താപനില വർധിക്കുന്നതിനിടെ കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പുറത്തുപോകരുതെന്ന് ആവർത്തിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് എച്ച്.എം.സിയിലെ ഹമദ് ഇഞ്ചുറി പ്രിവൻഷൻ േപ്രാഗ്രാമിന് കീഴിലെ ഹമദ് േട്രാമ സെൻററാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
അന്തരീക്ഷ താപനില വർധിച്ചുകൊണ്ടിരിക്കെ കുട്ടികളെ കാറുകളിൽ തനിച്ചാക്കി പോകരുതെന്ന് വീണ്ടും ആവർത്തിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് അപകടങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എച്ച്.ഐ.പി.പി അസി. ഡയറക്ടർ ഡോ. ഐശ അബീദ് പറഞ്ഞു. വേനൽക്കാലങ്ങളിൽ പുറത്തുള്ളതിനേക്കാൾ 40 ഡിഗ്രി സെൽഷ്യസ് അധികമായിരിക്കും നിർത്തിയിട്ട കാറിനുള്ളിലെ താപനില.
തണുപ്പുള്ള ദിവസങ്ങളിൽ ഇത് 20 ഡിഗ്രി സെൽഷ്യസുമായിരിക്കും. അഞ്ചു മിനിറ്റിനുള്ളിൽ കാറുകളിലെ താപനില ഈ അവസ്ഥയിലെത്തുമെന്നും കുറഞ്ഞ സമയത്തേക്കാണെങ്കിൽപോലും കുട്ടികളെ തനിച്ചിരുത്തി പുറത്തു പോകരുതെന്നും ഡോ. ഐശ അബീദ് വ്യക്തമാക്കി. ഉയർന്ന പനി, നിർജലീകരണം, ബോധക്ഷയം എന്നിവക്ക് ഇതുവഴി സാധ്യതയുണ്ടെന്നും ചില സാഹചര്യങ്ങളിൽ മരണം വരെ സംഭവിച്ചേക്കാമെന്നും അവർ പറഞ്ഞു.
ചൂട് കൂടിയ കാലാവസ്ഥ എല്ലാവർക്കും അപകടകരമാണെങ്കിലും കുട്ടികളുടെ കാര്യത്തിൽ ഇത് കടുപ്പമേറിയതാവും. കുട്ടികളിലെ താപനില മുതിർന്നവരിലേതിനേക്കാൾ അഞ്ചു മടങ്ങ് വേഗത്തിൽ വർധിക്കുമെന്നും വേനൽദിവസങ്ങളിൽ ഇത് പെട്ടെന്ന് സംഭവിക്കുമെന്നും ഡോ. അബീദ് മുന്നറിയിപ്പ് നൽകി.
കാർ പാർക്ക് ചെയ്തിരിക്കുന്നത് തണലിലാണെങ്കിലും അതിൽ അപകടം പതിയിരിക്കുന്നു. കുട്ടികളിൽ സൂര്യാതപം, നിർജലീകരണം എന്നിവ പെട്ടെന്ന് സംഭവിക്കുന്നുവെന്നും തണലിൽ ഗ്ലാസുകൾ അടച്ചിട്ട സാഹചര്യമാണെങ്കിൽപോലും അപകടത്തിന് സാധ്യതയേറെയാണെന്നും സൂര്യാതപം മരണത്തിനുവരെ കാരണമാകുമെന്നും അവർ വിശദീകരിച്ചു. കുട്ടികളെപോലെതന്നെ പ്രായമേറിയവരവും കഠിനമായ രോഗങ്ങൾ അലട്ടുന്നവരും കാറുകളിൽ തനിച്ചിരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് എച്ച്.ഐ.പി.പി അസി. ഡയറക്ടർ ഡോ. ആയിശ അബീദ്് പറഞ്ഞു.
യാത്രകളിലും അല്ലാത്തപ്പോഴും കുട്ടികൾക്ക് കൂടുതൽ വെള്ളം നൽകുകയും വെള്ളം കുടിക്കാൻ അവരെ േപ്രരിപ്പിക്കുകയും ചെയ്യുക.
അയഞ്ഞതും ഇളംനിറങ്ങളിലുള്ളതും സുരക്ഷിതവുമായ വസ്ത്രങ്ങൾ ധരിപ്പിക്കുക.
കുട്ടികളെ കാറിനുള്ളിൽ കയറ്റുന്നതിനുമുമ്പ് അകത്തെ താപനില പരിശോധിക്കുക. കാറിനുള്ളിലെ ലോഹഭാഗങ്ങൾ, പ്ലാസ്റ്റിക്, തോൽ വസ്തുക്കൾ എന്നിവ കുട്ടികൾക്ക് പൊള്ളലേൽക്കാൻ കാരണമാകും. ചൂട് കുറയുന്നില്ലെങ്കിൽ കട്ടിയുള്ള തുണിത്തരങ്ങളോ മറ്റോ ഉപയോഗിക്കുക.
കാറിെൻറ വിൻഡോകളിൽ കുട്ടികളിലേക്ക് നേരിട്ട് സൂര്യപ്രകാശം എത്താതിരിക്കാൻ തണൽ വിരിക്കുക.
അന്തരീക്ഷ താപനില കുറഞ്ഞ സമയങ്ങളിൽ യാത്ര ആസൂത്രണം ചെയ്യുക. കുട്ടികളെ കാറിനുള്ളിൽ കയറ്റുന്നതിന് മുമ്പായി കാറിനകം തണുപ്പിക്കാൻ ശ്രദ്ധിക്കുക.
അതേസമയം, കുട്ടികൾക്ക് എന്തെങ്കിലും അസ്വാഭാവികത അനുഭവപ്പെടുകയോ ശാരീരികപ്രയാസങ്ങൾ ശ്രദ്ധയിൽ പെടുകയോ ചെയ്താൽ ഉടൻതന്നെ തണുപ്പുള്ള ഭാഗങ്ങളിലേക്ക് മാറ്റിക്കിടത്തുകയും ശരീരതാപനിലയിൽ കുറവ് വരുത്താനും ശ്രദ്ധിക്കുക. അതോടൊപ്പം 999 നമ്പറിൽ ബന്ധപ്പെട്ട് ആവശ്യമായ മാർഗനിർദേശങ്ങൾ തേടുകയും ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.