ദോഹ: ലോകം ഡിജിറ്റലായി മാറുന്ന കാലഘട്ടത്തില്‍ പ്രവാസികള്‍ക്കായി റവന്യൂവകുപ്പ് തയാറാക്കിയ പ്രവാസി മിത്രം പോര്‍ട്ടല്‍ ഏറെ ഉപകാരപ്രദമാകുമെന്നും നോര്‍ക്ക ഡയറക്ടറും, എ.ബി.എന്‍ കോർപറേഷന് ചെയര്‍മാനുമായ ജെ.കെ. മേനോന് പറഞ്ഞു. ലക്ഷകണക്കിന് വരുന്ന പ്രവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പ്രവാസി മിത്രം പോര്‍ട്ടലിലൂടെ പരിഹരിക്കപ്പെടാന്‍ പോകുന്നതെന്നും ജെ.കെ. മേനോന് പറഞ്ഞു.
റവന്യൂവകുപ്പ് തയാറാക്കിയ പ്രവാസി മിത്രം പോര്‍ട്ടലിന്റെ തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെ.കെ. മേനോന്.ഈ സർക്കാർ പ്രവാസികള്‍ക്കായി തയാറാക്കിയ പദ്ധതികളും നടപ്പിലാക്കുന്ന സേവനങ്ങളും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ തയാറാക്കിയ പദ്ധതികളുടെ ഇരട്ടിയിലധികമാണെന്ന് പറയാമെന്നും ജെ.കെ. മേനോന് വ്യക്തമാക്കി. പ്രവാസി മിത്രം പദ്ധതിക്കായി നേതൃത്വം നല്കിയ റവന്യൂ മന്ത്രി കെ. രാജനെയും, വകുപ്പിനെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.