ദോഹ: ജോൺ എബ്രഹാം സാംസ്കാരിക വേദിയുടെ പ്രവാസി അവാർഡ് പ്രശസ്ത ചലച്ചിത്ര നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ യുവ ചലച്ചിത്ര സംവിധായകൻ മനോജ് കാനക്ക് സമ്മാനിച്ചു. കോഴിക്കോട് ഇ.എം.എസ് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. കെ. അജിത പ്രശസ്തി പത്രം കൈമാറി. ശോഭീന്ദ്രൻ മാഷ് 50,000 രൂപയുടെ കാഷ് അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ വി.കെ. ശ്രീരാമൻ ജോൺ അനുസ്മരണ പ്രഭാഷണം നടത്തി. കലയിലും ജീവിതത്തിലുമുള്ള വൈരുധ്യങ്ങളെയും പ്രതിസന്ധികളെയും മറികടക്കാനുള്ള ഒരു ഉപാധിയായിരുന്നു ജോണിന്റെ സിനിമാ ജീവിതമെന്ന് വി.കെ. ശ്രീരാമൻ അഭിപ്രായപ്പെട്ടു.
സിനിമാ നിരൂപകൻ ജി.പി. രാമചന്ദ്രൻ ജൂറിയെ പ്രതിനിധാനം ചെയ്തുകൊണ്ട് സംസാരിച്ചു. ഗള്‍ഫിലും കേരളത്തിലും ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും വ്യാപകമായിരുന്ന കാലത്ത് ജോണ്‍ സിനിമ കാണാനും അറിയാനും കഴിഞ്ഞ സൈനുള്‍ ആബ്ദീന്‍ എന്ന വ്യക്തിക്ക് ജനകീയ സിനിമ എന്ന നിലപാടിനോടും ജോണിന്റെ സിനിമ സങ്കൽപങ്ങളോടും തോന്നിയ അഭിരുചിയാണ് ഖത്തറില്‍ ജോണ്‍ സാംസ്കാരിക വേദിയും ജോണിന്റെ പേരില്‍ പ്രവാസി അവാര്‍ഡ് എന്ന ആശയം ഇടയാക്കിയത്.
അദ്ദേഹം പിന്നീട് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടറായി മാറിയപ്പോഴും ഈ ആശയത്തെ മുറുകെ പിടിക്കുകയും വേദിയെ സജീവമാക്കാന്‍ മുന്നില്‍ നില്‍ക്കുകയും ചെയ്തു എന്ന് വേദി ഗവേര്‍ണിങ് ബോഡി അംഗം പ്രദോഷ് കുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വേദി രക്ഷാധികാരി സൈനുൽ ആബ്ദീന്‍, ചെയര്മാന് അന്‍വര്‍ ബാബു വടകര, കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ട്രഷറര്‍ ശ്രീകല പ്രകാശന്, ഗവേണിങ് ബോഡി അംഗങ്ങളായ ഷീല ടോമി, അഹമ്മദ് പാതിരാപറ്റ, പ്രദോഷ് കുമാർ, എം.ടി. നിലമ്പൂർ, സുധീർ. എം.എ, ബിന്ദു കരുൺ, ഷരീഫ് ചെരണ്ടത്തൂർ, മുസ്തഫ ഏലത്തൂർ, ബീജ വി.സി എന്നിവരുടെ കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ് ഈ അവാര്‍ഡ് സമ്മാന പരിപാടി നടക്കുന്നത് എന്ന് പ്രദോഷ് പറഞ്ഞു. കെ.അജിത, കെ.ജെ.തോമാസ് , അപ്പുണ്ണി ശശി, വി.എ. ബാലകൃഷ്ണൻ, അഹമ്മദ് പാതിരപ്പറ്റ എന്നിവർ ആശംസ നേർന്നു. സാംസ്കാരികവേദി ഗവേർണിങ് ബോഡി അംഗങ്ങളായ പ്രദോഷ്കുമാർ അധ്യക്ഷത വഹിച്ചു. ബീജ വി.സി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.