ദോഹ: ആഭ്യന്തരമന്ത്രാലയത്തിെൻറ വിധി നടപ്പാക്കല്‍ വകുപ്പില്‍(വെര്‍ഡിക്റ്റ് എക്സിക ്യൂഷന് ഡിപ്പാര്‍ട്ട്മെൻറ്) സന്ദര്‍ശക ഓഫീസ് തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കും. ആഭ്യന്തര മന്ത്രാലയത്തിെൻറ ആധുനിവത്കരണത്തിെൻറ ഭാഗമായാണ് നൂതനമായ സൗകര്യങ്ങളോടെ പുതി യ ഓഫീസ് തുറന്നിരിക്കുന്നത്. കോടതികള്‍ പുറപ്പെടുവിച്ച വിധിന്യായങ്ങളുടെ വിവരങ്ങ ള്‍, വിവിധ കോടതി കേസുകളിലെ തുടർ നടപടിക്രമങ്ങള്‍ തുടങ്ങിയവ ഓഫീസ് മുഖേന ലഭ്യമാക്കും. കോടതി ഉത്തരവിനനുസരിച്ചു നല്കുന്ന സര്‍ട്ടിഫിക്കറ്റുകളും പിഴത്തുകയും നേടാനും ഓഫീസില്‍ സൗകര്യമുണ്ടാകും. നിരവധി നടപടിക്രമങ്ങള്‍ ചുരുക്കുന്നതിന് പുതിയ ഓഫീസ് സഹായകമാകും.
നേരത്തെ സന്ദര്‍ശകര്‍ക്ക് നടപടിക്രമങ്ങളും ഇടപാടുകളും പൂര്‍ത്തീകരിക്കാന്‍ ഒരുപാട് സമയവും അധ്വാനവുമെടുക്കേണ്ടിവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ വേഗത്തില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിക്കാനാകും. പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് ഓട്ടോമേറ്റഡ് പേയ്മെൻറ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് ഓഫീസിലുള്ളത്. സന്ദര്‍ശകരുടെ ഇടപാടുകള്‍ സുഗമമായും വേഗത്തിലും പൂര്‍ത്തീകരിക്കാനാകും. പ്രായമേറിയവര്‍ക്കും പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കും പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കും. പൊതുസുരക്ഷാവകുപ്പ് ഡയറക്ടര്‍ ജനറല്‍ സ്റ്റാഫ് മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫിയും വിവിധ വകുപ്പുകളുടെ ഡയറക്ടര്‍മാരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. പൗരന്മാര്ക്കും താമസക്കാര്‍ക്കും സേവനങ്ങള്‍ വേഗത്തിലും സൗകര്യപ്രദമായും ലഭ്യമാക്കുകയെന്ന മന്ത്രാലയത്തിെൻറ ശ്രമങ്ങളുടെ ഭാഗമാണ് ഓഫീസെന്ന് മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ഖുലൈഫി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സമയവും അധ്വാനവും ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.
ആഭ്യന്തരമന്ത്രാലയത്തിെൻറ കാര്യക്ഷമതയുടെ ചട്ടക്കൂടുകള്ക്കുള്ളില്നിന്നുകൊണ്ട് നീതിന്യായം കൈവരിക്കുന്നതില്‍ എക്സിക്യൂഷന് വകുപ്പ് സംഭാവനകള്‍ നല്‍കുന്നുണ്ട്.
രാജ്യത്തെ ജുഡീഷ്യല്‍ അതോറിറ്റികളുമായി ഫലപ്രദവും ക്രിയാത്മകവുമായ സഹകരണവുമുണ്ട്. അതുകൊണ്ടുതന്നെ എക്സിക്യൂഷന് വകുപ്പിെൻറ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അല്‍ഖുലൈഫി ചൂണ്ടിക്കാട്ടി. പുതിയ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് വെര്‍ഡിക്റ്റ് എക്സിക്യുഷന്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് അല്ഖയാറിന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.