ദോഹ: കുറ്റകൃത്യങ്ങൾ തടയുന്നതിനും നീതിന്യായ വ്യവസ്ഥയുടെ ഇടപെടലിനും അന്താരാഷ്ട്രസംഘടനകളുടെ പങ്കാളിത്തവു ം സഹകരണവും ഏറെ പ്രധാനമാണെന്ന് ഖത്തർ. െഎക്യരാഷ്ട്രസഭയുടെ ഇതുസംബന്ധിച്ച ഉന്നതല യോഗത്തിെൻറ ഉദ്ഘാടന ചടങ് ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഖത്തറിെൻറ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ ഉൽയാ ബിൻത് അഹ്മദ് ആൽഥാനിയാണ് ഇക്കാര്യം പറഞ്ഞത്. 2020 ഏപ്രിലിൽ നടക്കാനിരിക്കുന്ന ‘കുറ്റകൃത്യം തടയലും നീതിന്യായ വ്യവസ്ഥയും’ എന്ന െഎക്യരാഷ്ട്ര സഭയുടെ പ്രത്യേക കോൺഗ്രസിന് ഇൗ സമ്മേളനം മുതൽകൂട്ടാകുമെന്നും അവർ പറഞ്ഞു. െഎക്യരാഷ്ട്രസഭയും സഭയുമായി ബന്ധമുള്ള കുറ്റകൃത്യങ്ങൾ തടയാനുള്ള റീജിയനൽ^സബ്റീജിയനൽ സംഘടനകളുടെയും സംയുക്ത കമ്മിറ്റിയുടെ പ്രസിഡൻറാണ് ശൈഖ ഉൽയാ. കുറ്റകൃത്യങ്ങൾ തടയാനുള്ള ഉന്നതല സമ്മേളനമാണ് കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്നത്.
ഇൗ മേഖലയിൽ വിവിധ രാജ്യങ്ങളിലെ സംഘടനകൾ പരസ്പരം സഹകരിക്കുന്നത് ഏറെ പ്രധാനമാണ്. അന്താരാരാഷ്ട്ര സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് വിവിധ മേഖലകളിലെ കുറ്റകൃത്യങ്ങളും കുറ്റകൃത്യവുമായി ബന്ധപ്പെട്ട നീതിന്യായ പ്രശ്നങ്ങളും. വിവിധ തരത്തിലുള്ള സഹകരണം ചർച്ചയാകുന്ന സമ്മേളനത്തിലെ സംഘടനാപ്രതിനിധികളുടെ വർധിച്ച പങ്കാളിത്തം ഏറെ ആശ്വാസകരവും പ്രതീക്ഷാനിർഭരവുമാണെന്നും അവർ പറഞ്ഞു. ഏതൊരു രാജ്യത്തിെൻറയും മേഖലയുടെയും സ്ഥായിയായ വളർച്ചയുടെ അടിസ്ഥാനം അവിടുത്തെ തുല്യമായ നീതിന്യായ വ്യവസ്ഥയെയും നീതിന്യായ സംവിധാനങ്ങളെയും അടിസ്ഥാനെപ്പടുത്തിയാണ്. എല്ലാവർക്കും തുല്യമായ നീതിയും വ്യവസ്ഥയും ഉണ്ടായാലേ ശരിയായ വികസനംഅവിടങ്ങളിൽ ഉണ്ടാകൂ. സ്ഥായിയായ വികസനം ലക്ഷ്യമാക്കിയുള്ള െഎക്യരാഷ്്ട്ര സഭയുടെ ‘2030 അജണ്ട’യുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാനായി എല്ലാ തരത്തിലുമുള്ള സംഘടനകളും സ്ഥാപനങ്ങളും അവരവരുടേതായ സംഭാവനകൾ നൽകേണ്ടതുണ്ട്. ഇതിനായി ഉടൻ തന്നെ ഉന്നതതല രാഷ്ട്രീയ ഫോറം ചേരുമെന്നും അവർ പറഞ്ഞു. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സാമൂഹിക-സാമ്പത്തിക മേഖലകൾ ചർച്ച ചെയ്യാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് അടുത്ത സെപ്റ്റംബറിൽ ഫോറം ചേരാൻ പദ്ധതിയിടുന്നത്.
ഇൗ വിഷയത്തിൽ നടന്ന ദോഹ പ്രഖ്യാപനത്തിെൻറ തുടർച്ചക്കായുള്ള കമ്മിറ്റിയുടെ ചെയർമാനും ഖത്തർ ആഭ്യന്തരമന്ത്രിയുടെ ഉപദേശകനും ആയ മേജർ ജനറൽ ഡോ. അബ്ദുല്ല അൽ മാലും സമ്മേളനത്തിൽ സംസാരിച്ചു. ജി.സി.സി രാജ്യങ്ങൾക്ക് ചെയ്യാൻ ഏെറ കാര്യങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംയുക്ത വെല്ലുകൾ ഒരുമിച്ച് നേരിടാൻ മേഖലയിലെ സംഘടനകളും സംവിധാനങ്ങളും ഒന്നിക്കണം. കുറ്റകൃത്യങ്ങൾ തടയാൻ ഇതിലൂടെ കഴിയും. എന്നാൽ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കെപ്പടുന്നത് വിപരീത ഫലം ചെയ്യും. ഇതിനാൽ ഇത്തരം കാര്യങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. കുറ്റകൃത്യങ്ങൾ തടയാനുള്ള അന്താരാഷ്ട്ര തലത്തിലുള്ള ഏത് ശ്രമങ്ങൾക്കും ഖത്തറിെൻറ പരിപൂർണമായ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.