ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം പ്രസിദ്ധീകരിച്ച കടൽദൂരം സുവനീർ പ്രകാശനം ചെയ്തു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് പി.എൻ. ബാബുരാജൻ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ സി.കെ. കുഞ്ഞബ്ദുല്ലക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ഗൾഫ് പ്രവാസത്തിന്റെ തുടക്കത്തിൽതന്നെ പ്രവാസമാരംഭിച്ച പ്രദേശമാണ് വാണിമേൽ.
വാണിമേലിന്റെ ഖത്തർ പ്രവാസത്തിന്റെ ചരിത്രവും ആദ്യകാല പ്രവാസികളുടെ അനുഭവങ്ങളും വിവരിക്കുന്ന രചനകൾ ഉൾക്കൊള്ളുന്നതാണ് 'കടൽ ദൂരം'.
എഡിറ്റർ അംജദ് വാണിമേൽ സുവനീർ പരിചയപ്പെടുത്തി. പ്രവാസി ഫോറം പ്രസിഡന്റ് സാദിഖ് ചെന്നാടൻ അധ്യക്ഷത വഹിച്ചു. സന്ദർശനാർഥം ഖത്തറിലെത്തിയ പുത്തൻപീടികയിൽ ഫൈസൽ, കെ.കെ. കുഞ്ഞമ്മദ് മാസ്റ്റർ, ഡോ. എൻ.പി. കുഞ്ഞാലി, പൊയിൽ കുഞ്ഞമ്മദ്, ടി.കെ. അലിഹസ്സൻ, പ്രവാസി ഫോറം ജനറൽ സെക്രട്ടറി ശമ്മാസ് കളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
സുവനീറിന്റെ നാട്ടിലെ പ്രകാശനം വാണിമേൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി. സുരയ്യ ടീച്ചർ ടി. കുഞ്ഞാലി മാസ്റ്റർക്ക് നൽകി നിർവഹിച്ചു.
ഇസ്മാഈൽ സി.കെ സ്വാഗതവും മുഹമ്മദ് അലി വാണിമേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.