കേ​ര​ള ബി​സി​ന​സ് ഫോ​റം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ജി കു​ര്യാ​ക്കോ​സ് സം​സാ​രി​ക്കു​ന്നു

ഹെൽപ് ഡെസ്കും ലീഗൽ സെല്ലും പ്രവർത്തനങ്ങൾ സജീവമാക്കാൻ കെ.ബി.എഫ്

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​യാ​ളി ബി​സി​ന​സ് സം​രം​ഭ​ക​രു​ടെ മി​ക​വി​നാ​യി നൂ​ത​ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് കേ​ര​ള ബി​സി​ന​സ് ഫോ​റം പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 2023-25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റ​തി​നു പി​ന്നാ​ലെ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. മ​ല​യാ​ളി സം​രം​ഭ​ക​ര്‍ക്കാ​യി ബി​സി​ന​സ് ഹെ​ല്‍പ് ഡെ​സ്ക് രൂ​പ​വ​ത്ക​രി​ക്കും.

അ​തോ​ടൊ​പ്പം ത​ന്നെ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​പ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്ന ലീ​ഗ​ൽ സെ​ല്ലി​നും തു​ട​ക്കം​കു​റി​ക്കും. അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ കൂ​ടു​ത​ൽ​പേ​രെ ചേ​ർ​ക്കു​ന്ന​തി​നൊ​പ്പം ബി​സി​ന​സ് ഫോ​റ​ത്തി​ന്റെ മെം​ബ​ർ​ഷി​പ് ഡ്രൈ​വും സ​ജീ​വ​മാ​ക്കും -പ്ര​സി​ഡ​ന്റ് അ​ജി കു​ര്യാ​ക്കോ​സ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ഏ​ഴു വ​ർ​ഷം പി​ന്നി​ട്ട കേ​ര​ള ബി​സി​ന​സ് ഫോ​റ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ആ​ദ്യ ഭ​ര​ണ​സ​മി​തി​യാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. അ​ടു​ത്ത ര​ണ്ടു​വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ർ​മ​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​താ​യും കെ.​ബി.​എ​ഫ് വി​ഷ​ൻ 2030 എ​ന്ന ല​ക്ഷ്യ​വും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ലേ​ക്ക് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ 116 പേ​രെ ചേ​ർ​ക്കാ​നാ​യ​ത് സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ മൊ​യ്തീ​ൻ അ​റി​യി​ച്ചു. സോ​ണി അ​ബ്ര​ഹാം, മു​ഹ​മ്മ​ദ് അ​സ് ലം, ​ഹം​സ സ​ഫ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​മ്പ​യി​ന്‍ ന​ട‌​ന്ന​ത്. നി​ല​വി​ൽ 236 അം​ഗ​ങ്ങ​ളു​ള്ള കെ.​ബി.​എ​ഫി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന മെം​ബ​ർ​ഷി​പ് ഡ്രൈ​വ് ഉ​ട​ൻ ആ​രം​ഭി​ക്കും.

അം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ, നാ​ട്ടി​ലും ഗ​ൾ​ഫി​ലു​മാ​യി വി​ജ​യം കൈ​വ​രി​ച്ച വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള ‘മീ​റ്റ് ദി ​ലെ​ജ​ൻ​ഡ്സ്’ പ​രി​പാ​ടി​ക​ളും സ​ജീ​വ​മാ​ക്കും. ​അം​ഗ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന പ്രി​​വി​ലേ​ജ് കാ​ർ​ഡും അ​വ​ത​രി​പ്പി​ക്കും.വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ന്‍സൂ​ര്‍ മൊ​യ്തീ​ന്‍, ട്ര​ഷ​റ​ര്‍ നൂ​റു​ല്‍ ഹ​ഖ്, വൈ​സ് പ്ര​സി​ഡ​ന്റ് കി​മി അ​ല​ക്സാ​ണ്ട​ര്‍, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​യാ​രാ​യ ഫ​ര്‍സാ​ദ് അ​ക്ക​ര, സോ​ണി എ​ബ്ര​ഹാം എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - KBF to activate Help Desk and Legal Cell functions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.