ദോഹ: നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പിെൻറ ചൂടാണ്. സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായി. ഇതോടെ പ്രവാസലോകവും തെരെഞ്ഞടുപ്പിെൻറ ആവേശത്തിലായി. ഖത്തറിൽ എല്ലാ രാഷ്്ട്രീയ പാർട്ടികളുടെയും പ്രവാസി സംഘടനകൾ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഖത്തർ പ്രവാസികൾ സ്ഥാനാർഥികളാവുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിെൻറ പ്രവാസി സംഘടനയായ ഇൻകാസ്, മുസ്ലിം ലീഗിെൻറ കെ.എം.സി.സി, വെൽഫെയർ പാർട്ടിയുടെ കൾചറൽ ഫോറം, സി.പി.എമ്മിെൻറ സംസ്കൃതി, സി.പി.ഐയുടെ യുവ കലാസാഹിതി, ബി.ജെ.പിയുടെ ഖത്തർ ഓവർസിസ് ഇന്ത്യൻസ് അസോസിയേഷൻ (ഒ.എഫ്.ഐ) തുടങ്ങിയ സംഘടനകളാണ് സജീവമായുള്ളത്.
തെരഞ്ഞെടുപ്പ് നാട്ടിലാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. നാട്ടിലെ ചലനങ്ങൾക്ക് എപ്പോഴും കാതോർത്തിരിക്കുന്ന പ്രവാസികൾ തെരഞ്ഞെടുപ്പുകാലത്ത് കൂടുതൽ സജീവമാവും. നിലവിൽ നാട്ടിലെത്താൻ വലിയ പ്രയാസങ്ങളില്ലാത്തതിനാൽ സാധ്യമാകുന്ന പ്രവാസികൾ നാട്ടിലെത്തി വോട്ടുചെയ്യുമെന്നാണ് പറയുന്നത്.
ഗൾഫിൽ കോവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമായ സമയത്തായിരുന്നു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഇതിനാൽ അന്ന് നാട്ടിൽ പോയി വോട്ട് ചെയ്തവർ തീരെ കുറവായിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികളുടെ പ്രധാന പ്രവർത്തകരൊക്കെ ഇതിനകം തന്നെ നാട്ടിലെത്തിയിട്ടുണ്ട് എന്നതാണ് കൗതുകം. സമൂഹമാധ്യമങ്ങളിലൂടെയുള്ള മുൻകൂർ പ്രചാരണത്തിൽ പ്രവാസികൾ അൽപം മുന്നിലാണ്. സമയമായിട്ടും നിലവിൽ നാട്ടിൽ പോകാതെ വോട്ടെടുപ്പിെൻറ സമയത്തേക്ക് അവധി മാറ്റി ക്രമീകരിക്കുകയാണ് പലരും.
നാട്ടിലെത്തി വോട്ട് ചെയ്യുക എന്നതിന് പ്രവാസികൾ അത്രമാത്രം വിലമതിക്കുന്നുണ്ട്. എന്നാൽ, വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടില്ലാത്ത പ്രവാസികളും ഏറെയുണ്ട്. വോട്ടുണ്ടായിട്ടെന്ത് കാര്യം എന്ന ലാഘവത്തോടെ കാര്യങ്ങളെ സമീപിക്കുന്നവരും ഉണ്ട്.കഴിഞ്ഞ കാലങ്ങൾ പോലെയല്ല, നാടിെൻറ ഭാഗദേയം നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് നിലവിലേത് എന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗം പ്രവാസികൾക്കുമുള്ളത്.
ഖത്തറിലിപ്പോൾ കോവിഡ് രോഗികൾ കൂടിവരുകയാണ്. ഇതിനാൽ ചില കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിട്ടുമുണ്ട്. ഇതിനാൽ കഴിഞ്ഞ കാലത്തെപോലെ പ്രവാസി സംഘടനകളുടെ വിപുലമായ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഇപ്രാവശ്യം ഉണ്ടാകില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതായിരുന്നു സ്ഥിതി. കാലാകാലങ്ങളായി തങ്ങളോട് വിവിധ സർക്കാറുകൾ പുലർത്തിവരുന്ന അവഗണനകൾ സംബന്ധിച്ച് പ്രവാസികൾ നല്ല ബോധ്യമുള്ളവരാണ്. എന്നാൽ, തെരെഞ്ഞടുപ്പ് സമയത്ത് എല്ലാം മറന്ന് അവർ സാധ്യമാകുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ സമൂഹമാധ്യമങ്ങളിലൂടെ അവർ ചർച്ചകളിലും വാദപ്രതിവാദങ്ങളിലും സജീവമായിരുന്നു. കോവിഡ് ആയതിനാൽ വിപുലമായ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കില്ലെങ്കിലും വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രധാന പ്രവർത്തകരുമൊക്കെയുള്ള ചെറുയോഗങ്ങൾ നടക്കുന്നുണ്ട്.
ഓൺലൈൻ യോഗങ്ങളായിരിക്കും മിക്കതും. നാട്ടിലുള്ള നേതാക്കൾക്ക് പങ്കെടുക്കാം എന്നതാണ് ഓൺലൈൻ യോഗങ്ങളുടെ ഗുണം. കോവിഡിെൻറ തുടക്കത്തിൽതന്നെ നാട്ടിലേക്ക് മടങ്ങിയ പല പ്രവാസികളും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. ഇവരിൽ നെല്ലാരു പങ്കും വിവിധ പാർട്ടികളുടെ സജീവപ്രവർത്തകരുമാണ്. അവർ നാട്ടിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിക്കഴിഞ്ഞു. ഇവരുമായി ബന്ധപ്പെട്ട് പ്രവാസി സംഘടനകൾ കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. അവർ വഴി പ്രവാസികളുെട നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരിൽ ചെന്ന് വോട്ട് ഉറപ്പാക്കുന്ന നാളുകളാണ് വരാൻ പോകുന്നത്. വോട്ടെടുപ്പിെൻറ തലേന്നാൾ ഗൾഫിൽ നിന്ന് പ്രവാസികൾ സാധ്യമാകുന്നവരെ നേരിൽ ഫോണിൽ വിളിച്ച് ഒന്നുകൂടി വോട്ടുറപ്പിക്കും. താൻ പറഞ്ഞ സ്ഥനാർഥിക്ക് അവർ വോട്ട് ചെയ്താലും ഇല്ലെങ്കിലും പ്രവാസികൾ പക്ഷേ തങ്ങളുടെ പതിവ് മുടക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.