ദോഹ: കേരളത്തിൽ ഇപ്പോൾ കാണുന്നത് അഴിമതിയുടെ മാതൃക മാത്രമാണെന്നും കേരള മോഡൽ എന്നത് അത്തരത്തിലേക്ക് മാറിയെന്നും മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഖത്തർ കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾക്ക് കുറ്റ്യാടി മണ്ഡലം- വേളം പഞ്ചായത്ത് സംയുക്ത നേതൃത്വത്തിൽ ദോഹ ഫലസ്തീൻ സ്കൂളിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭ പ്രവാസികളുടെ പൈസ അടിച്ചുമാറ്റാനുള്ള പരിപാടിയാണ്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്തിരിക്കാൻ ലക്ഷങ്ങൾ ചെലവിടേണ്ട ഗതികേടാണെന്നും അത്തരം പ്രമോഷൻ നടത്തിപ്പോലും പണം പിരിക്കുന്നവരായി സർക്കാറും അതിന്റെ സംവിധാനങ്ങളും മാറിയെന്നും ഷാജി വിമർശിച്ചു.
ഖത്തർ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എൻ.പി. അബ്ദുൽഗഫൂർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുസ്സമദ്, ട്രഷറർ പി.എസ്.എം. ഹുസൈൻ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.
ജനറൽ സെക്രട്ടറി സൽമാൻ എളയടം സ്വാഗതം പറഞ്ഞു. ശാഹുൽഹുദവി ഖുർആൻ പാരായണം നിർവഹിച്ചു. കുറ്റ്യാടി മണ്ഡലം കമ്മിറ്റിയും മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും ഉപഹാരം കൈമാറി.
അതീഖ്റഹ്മാൻ ആശംസ നേർന്നു. ഒഡിഷ തീവണ്ടി അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന് മൗനം ആചരിച്ചു. അബ്ദുസ്സമദ് കടമേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. വേളം പഞ്ചായത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റുബീർ ചടങ്ങിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.