ദോഹ: ഹമദ് മെഡിക്കൽ കോർപറേഷനിലെ നെഫ്രോളജി വിഭാഗവുമായി സഹകരിച്ച് ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന വൃക്കരോഗ ബോധവത്കരണ പരിപാടിക്ക് തുടക്കമായി. വൃക്ക മാസാചരണത്തിന്റെ ഭാഗമായി ‘കാർഡ്സ്’ എന്ന പേരിൽ വിവിധ ആരോഗ്യ പരിപാടികളാണ് ഒരുക്കുന്നത്. തുമാമയിലെ ഓഫിസിൽ നടന്ന ‘കാർഡ്സ്’ പരിപാടി ജനറൽ സെക്രട്ടറി സലിം നാലകത്തു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് മെഡിക്കൽ ടീമിന് അവാർഡുകൾ നൽകി.
കെ.എം.സി.സി സംസ്ഥാന-ജില്ല ഹെൽത്ത് വിങ്ങിന്റെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനയും ഹമദ് നെഫ്രോളജി ഡിപ്പാർട്മെൻറ് അസോസിയറ്റ് കൺസൾട്ടന്റുമാരായ ഡോ. റംസി, ഡോ. ഷഫീഖ് താപ്പി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് സെക്രട്ടറി ഡോ. സുനിൽ ഹസ്സൻ എന്നിവരുടെ സാന്നിധ്യത്തിൽ ഹമദ് ഹോസ്പിറ്റലിലെ കിഡ്നി രോഗ സ്പെഷലിസ്റ്റ് ഡോ. ജോഷ്വ ‘ആരോഗ്യമുള്ള വൃക്ക എല്ലാവർക്കും’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ഡോ. ഫർഹാൻ, അഫ്സൽ മുനാഫർ എന്നിവർ സി.പി.ആർ പരിശീലനം നൽകി. ‘പ്രമേഹവും റമദാനും’ എന്ന വിഷയത്തിൽ സ്റ്റേറ്റ് ഹെൽത്ത് വിങ് കൺവീനറും യുനീഖ് പ്രസിഡന്റുമായ ലുത്ഫി കലമ്പൻ ക്ലാസെടുത്തു. ജില്ല പ്രസിഡന്റ് സവാദ് വെളിയംകോട്, ജനറൽ സെക്രട്ടറി അക്ബർ വെങ്ങാശ്ശേരി, ട്രഷറർ റഫീഖ് പള്ളിയാൽക്കൽ, ഷംസു വാണിമേൽ, മെഹ്ബൂബ്, ഫൈറൂസ്, അക്ബർ വാഴക്കാട്, ലയിസ് കുനിയിൽ, മുനീർ പടർക്കടവ്, ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.