ദോഹ: രാജ്യത്തിന് മേൽ ഉപരോധം ഏർപ്പെടുത്തിയവരുമായി ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ അവർ പറയുന്ന എന്തും അംഗീകരിക്കാൻ തയ്യാറാണെന്ന് ഇതിന് അർത്ഥമില്ലെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് നൽകുകയല്ല, മറിച്ച് ഏത് വിഷയത്തിലും തുറന്ന ചർച്ചക്ക് തയ്യാറാണെന്ന സദുദ്ദേശമാണ് ഈ നിർദേശത്തിലുള്ളതെന്നും അദ്ദേഹം വ്യ ക്തമാക്കി.
ഖത്തറിെൻറ നിലപാട് വ്യക്തമാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് ആരുമായും ചർച്ചക്ക് ഒരുക്ക മാണെന്ന തുടക്കത്തിൽ സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ‘ഗൾഫ് പ്രതിസന്ധിയും മേ ഖലയിലെ പരിവർത്തനങ്ങളും’ എന്ന വിഷയത്തിൽ ഖത്തർ യൂനിവേഴിസിറ്റിയിൽ നടത്തിയ പ്രഭാഷണത്തിലാണ് ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ഇക്കാര്യം പറഞ്ഞത്. മേഖലയിൽ പുതിയ സുരക്ഷാ ഉടമ്പടി രൂപവത്കരിക്ക പ്പെടണം.
വലുതും ചെറുതുമായ രാജ്യങ്ങൾക്ക് തങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് ഇത്തരമൊരു ഉട മ്പടി ആവശ്യമാണ്. ഉപരോധ രാജ്യങ്ങൾ നിഴൽ യുദ്ധമാണ് നടത്തുന്നത്. ശത്രു ആരാണെന്ന് തിരിച്ചറിയാത്ത യുദ്ധമാണിത്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പൊതുവായ ചർച്ചകൾക്ക് ഈ രാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.