കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സാ​ദ​ത്ത് സം​സാ​രി​ക്കു​ന്നു

കെ.​എം.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​ൺ​വെ​ൻ​ഷ​ൻ

ദോ​ഹ: ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ന്റെ അ​ന്ത്യ​കൂ​ദാ​ശ ആ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത​യാ​ണ് മ​തേ​ത​ര സ​മൂ​ഹം കാ​ണി​ക്കേ​ണ്ട​തെ​ന്ന് മു​സ്‍ലിം യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ സാ​ദ​ത്ത് മു​ന്ന​റി​യി​പ്പ് ന​ൽ​കി. നൂ​റ്റാ​ണ്ടു​ക​ൾ കൊ​ണ്ട് ന​മ്മു​ടെ പൂ​ർ​വി​ക​ർ ത്യാ​ഗം ചെ​യ്ത് നി​ർ​മി​ച്ച രാ​ജ്യ​മാ​ണ് ഇ​ന്ത്യ. അ​ത് ത​ക​ർ​ക്കാ​നു​ള്ള ഏ​ത് ശ്ര​മ​ത്തെ​യും ന​മു​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം.

ഭ​ര​ണ​ഘ​ട​ന നി​ല​നി​ൽ​ക്കാ​ൻ വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​മാ​ണ് ‘ഇ​ൻ​ഡ്യ’ മു​ന്ന​ണി ന​ട​ത്തു​ന്ന​തെ​ന്നും മ​തേ​ത​ര സ​മൂ​ഹം അ​ത് തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​ൺ​വെ​ൻ​ഷ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. ഷാ​ഫി ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്.​എ.​എം. ബ​ഷീ​ർ ആ​ശം​സ നേ​ർ​ന്നു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കെ. ​മു​ഹ​മ്മ​ദ് ഈ​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എം.​എ ബാ​ധി​ത​യാ​യ ബാ​ലി​ക​യു​ടെ ചി​കി​ത്സാ ധ​ന സ​മാ​ഹ​ര​ണ​ത്തി​ലേ​ക്ക് ഖ​ത്ത​ർ ചാ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് കെ.​എം.​സി.​സി​യു​ടെ മു​ഴു​വ​ൻ സം​ഘ​ട​ന സം​വി​ധാ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്ന് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഫ​ണ്ട് സ​മാ​ഹ​ര​ണ സ​മി​തി​യെ യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി നേ​താ​ക്ക​ളാ​യ പി.​വി. മു​ഹ​മ്മ​ദ് മൗ​ല​വി, സി.​വി. ഖാ​ലി​ദ്, ഇ​സ്മാ​യി​ൽ ഹാ​ജി വേ​ങ്ങ​ശ്ശേ​രി, കെ.​വി. മു​ഹ​മ്മ​ദ്, മു​സ്ത​ഫ എ​ല​ത്തൂ​ർ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​എ​സ്.​എം. ഹു​സൈ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ടി.​കെ. ബ​ഷീ​ർ, പു​തു​ക്കു​ടി അ​ബൂ​ബ​ക്ക​ർ, ആ​ദം കു​ഞ്ഞി ത​ള​ങ്ക​ര, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, അ​ജ്മ​ൽ ന​ബീ​ൽ, വി.​ടി.​എം. സാ​ദി​ഖ്, ഫൈ​സ​ൽ കേ​ളോ​ത്ത് ശം​സു​ദ്ദീ​ൻ എം.​പി നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Election Campaign Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.