ദോഹ: ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിനെ ഖത്തർ കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു. കെ.എം.സി.സിയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ അടക്കമുള്ളവയെ അംബാസഡർ പ്രശംസിച്ചു. വിവിധ പ്രവാസി വിഷയങ്ങളെക്കുറിച്ചും നിലവിലെ സാഹചര്യത്തിൽ സാധാരണക്കാർ അനുഭവിക്കുന്ന പാസ്പോർട്ട് പുതുക്കൽ, വിവിധ അറ്റസ്റ്റേഷനുകൾ അടക്കമുള്ള കാര്യങ്ങളിൽ നേരിടുന്ന കാലതാമസവും മറ്റും നേതാക്കൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. ഇ
ക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും ആവശ്യമായി വരുകയാണെങ്കിൽ ഒരു ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത് ആലോചിക്കാമെന്നും അംബാസഡർ പറഞ്ഞു.
എംബസി ഫസ്റ്റ് സെക്രട്ടറി സേവ്യർ ധൻരാജും ഒപ്പമുണ്ടായിരുന്നു. െക.എം.സി.സി പ്രസിഡൻറ് എസ്.എം. ബഷീർ, ജനറൽ സെക്രട്ടറി ഇൻചാർജ് മുസ്തഫ എലത്തൂർ, ഉപദേശക സമിതി വൈസ് ചെയർമാൻ എം.പി. ശാഫി ഹാജി, ഭാരവാഹികളായ ഒ.എ. കരീം, കെ.പി. ഹാരിസ്, ഫൈസൽ അരോമ, റഹീസ് പെരുമ്പ, കോയ കൊണ്ടോട്ടി, മീഡിയ വിങ് ചെയർമാൻ റൂബിനാസ് കോട്ടേടത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.