ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ‘ദർപ്പണം-2023’ഏകദിന ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന ഉപദേശക വൈസ് ചെയർമാൻ എം.പി. ഷാഫി ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ലുക്മാനുൽ ഹകീം അധ്യക്ഷത വഹിച്ചു.
ട്രെയിനർ ഡോ. സുലൈമാൻ മേൽപത്തൂർ ‘സോഷ്യൽ ലീഡേഴ്സ്’വിഷയത്തിൽ സംസാരിച്ചു.
രണ്ടാമത്തെ സെഷനിൽ ‘സംഘടന, സംഘാടനം’വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് സാം ബഷീർ സംസാരിച്ചു. എസ്.എസ്.പി ചെയർമാൻ എം.ടി.പി. മുഹമ്മദ്കുഞ്ഞി സ്നേഹസുരക്ഷ പദ്ധതി വിശദീകരിച്ചു. ജാഫർ സാദിഖ് പാലക്കാട് എസ്.എസ്.പി പ്രസന്റേഷൻ നിർവഹിച്ചു. ‘ഓർമകളിലൂടെ കെ.എം.സി.സി’വിഷയത്തിൽ മുട്ടം മഹ്മൂദ് പഴയകാല പ്രവർത്തനം വിശദീകരിച്ചു. ‘റീച്ച് ദ അൺറീച്ച്’വിഷയത്തിൽ നാസർ കൈതക്കാട് സംസാരിച്ചു. റഫീഖ് റഹ്മാനി പ്രാർഥന നടത്തി. അടുത്ത മൂന്നു വർഷത്തേക്കു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ബ്രോഷർ ലുക്മാനുൽ ഹകീം സാം ബഷീറിന് നൽകി പ്രകാശനം ചെയ്തു. ജില്ല സെക്രട്ടറി കെ.ബി. മുഹമ്മദ് ബായാർ വിവരണം നടത്തി.
മുതിർന്ന നേതാക്കളായ കെ.എസ്. മുഹമ്മദ് കുഞ്ഞി, എം.വി. ബഷീർ, ജില്ല കമ്മിറ്റി ഭാരവാഹികളായ ആദം കുഞ്ഞി തളങ്കര, സിദ്ദീഖ് മണിയംപാറ, സഗീർ ഇരിയ, കെ.സി. സാദിഖ്, അഷ്റഫ് ആവിയിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി സമീർ ഉടുമ്പുതല സ്വാഗതവും ജില്ല സെക്രട്ടറി ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.