കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ ഭാരവാഹികൾ
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (കെ.പി.എ.ക്യു) പുതിയ ഭാരവാഹികളായി ഷമീർ കെ.പി (പ്രസി), ഗഫൂർ കാലിക്കറ്റ് (ജന. സെക്ര), ഷൗക്കത്ത് ജെ.എം (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. വൈ. പ്രസി. വാസു വാണിമേൽ, റയീസ് ഹമീദ്, ഫെമി ഗഫൂർ. സെക്ര. രവി പുതുക്കുടി, റജിലേഷ് എ.വി. സ്മൃതി. സബ് ട്രഷർ: റാഷിദ് സമസ്യ. അഡ്വൈസറി ബോർഡ് അംഗങ്ങളായി അബ്ദുൽ റഹീം വെങ്ങേരി, ഭരത് ആനന്ദ് എന്നിവരെയും തിരഞ്ഞെടുത്തു. വനിത വിങ് ചെയർപേഴ്സനായി ഡോ. റീനയെ തിരഞ്ഞെടുത്തു.
അൽ അഷ്ബാൽ ഇന്റർനാഷനൽ സ്കൂൾ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ മുൻ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹീം വേങ്ങേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഭരത് ആനന്ദ് പ്രവർത്തന റിപ്പോർട്ടും അബ്ദുൽ സലാം എം.കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് ഷാജി പിവീസ്, റാഷിദ് സമസ്യ എന്നിവർ നിയന്ത്രിച്ചു. അഹമ്മദ് മൂടാടി, മമ്മു ഷമ്മാസ്, ഷെറിൻ, അഞ്ജു നിഷിൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. മൽഖ റൂഹി ചികിത്സ ധനസഹായത്തിലേക്ക് സമാഹരിച്ച തുക ഖത്തർ ചാരിറ്റി പ്രതിനിധി മൻസൂർ റാഷിദ് സുലൈമാന് കൈമാറി. രവി പുതുക്കുടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.