ഫാർമകെയർ വെൽനെസ് റിവാഡ്സ് പദ്ധതി ഉദ്ഘാടനം ഗ്രൂപ് ചെയർമാൻ എം.എ. ഹാരിഫ് നിർവഹിക്കുന്നു. മാനേജിങ് ഡയറക്ടർ നൗഫൽ കട്ടയാട്ട് സമീപം
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ഫാർമസി ശൃംഖലയായ ഫാർമകെയർ ഗ്രൂപ് ഉപഭോക്താക്കൾക്കായി പുതുതായി ആരംഭിച്ച വെൽനെസ് റിവാഡ്സ് പദ്ധതിയുടെ ഉദ്ഘാടനം ഫാർമകെയർ ഗ്രൂപ് ചെയർമാൻ എം.എ. ഹാരിഫ് നിർവഹിച്ചു. മാനേജിങ് ഡയറക്ടർ നൗഫൽ കട്ടയാട്ട് പദ്ധതി പരിചയപ്പെടുത്തി. ഫാർമ കെയർ ഫാർമസികളിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ആകർഷകമായ റിവാഡ് പോയന്റുകൾ ലഭിക്കുന്ന പദ്ധതിയാണിത്. വെൽനെസ് പോയന്റുകൾ എല്ലാ ഫാർമ കെയർ ഫാർമസികളിലും ഉപയോഗിക്കാൻ സാധിക്കും. ഇതോടൊപ്പം ഫാർമസികളിൽ മികച്ച സമ്മർ പ്രമോഷനും നടക്കുന്നുണ്ട്. ബിസിനസ് ഡെവലപ്മെന്റ് മാനേജർ ജെറ്റി ജോർജ്, മാർക്കറ്റിങ് മാനേജർ ഫാഹിദ് അസ്ഹർ, രാഗം ലൈബ്രറി ജനറൽ മാനേജർ ജമാൽ അബ്ദുൽ അസ്ഹർ എന്നിവരുടെ സാന്നിധ്യത്തിൽ ക്ലസ്റ്റർ മാനേജർമാർ, ഫാർമകെയർ ഒഫീഷ്യൽസ്, ഫാർമസിസ്റ്റുകൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.