ദോഹ: വിര്‍ജിന്‍ ആസ്ട്രേലിയ വിമാനക്കമ്പനിയില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ആസ്ട്രേലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് ആസ്ട്രേലിയന്‍ ദിനപത്രമായ ആസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യു റിപ്പോര്‍ട്ട് ചെയ്തു. ഇടപാടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളും തയാറായിട്ടില്ല. ഖത്തര്‍ എയര്‍വേസും വിര്‍ജിന്‍ ആസ്ട്രേലിയയും തമ്മില്‍ നിലവില്‍ കോഡ് ഷെയര്‍ അടക്കമുള്ള സഹകരണം തുടരുന്നുണ്ട്. ആഫ്രിക്കയില്‍നിന്നുള്ള റുവാണ്ട് എയറിന്റെ ഓഹരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഖത്തര്‍ എയര്‍വേസിന്റെ ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. റുവാണ്ടയുടെ ദേശീയ വിമാനക്കമ്പനിയായ റുവാണ്ട് എയറിന്റെ 49 ശതമാനം ഓഹരി ഖത്തർ എയർവേസിന്റെ 49 ശതമാനം ഓഹരി ഖത്തർ ദേശീയ വിമാനക്കമ്പനി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കരാറില്‍ അടുത്തമാസം തുടക്കത്തില്‍ ഒപ്പുവെച്ചേക്കും. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന സ്കൈട്രാക്സ് എയര്‍ലൈന്‍ അവാര്‍ഡ്സില്‍ ലോകത്തെ ഏറ്റവും വിമാനക്കമ്പനിക്കുള്ള പുരസ്കാരം ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയിരുന്നു. സേവനം വിപുലപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി. 171 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്ന ഖത്തർ എയർവേയ്സ് ലോകത്തിലെതന്നെ മുൻനിര വിമാനക്കമ്പനികളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.