ദോഹ: കിഫ്ബി വഴി സംസ്ഥാനസർക്കാർ നടത്തുന്ന പ്രവാസിബന്ധു ചിട്ടിക്ക് റിസർവ് ബാങ്കിെൻറ അംഗീകാരമില്ലെന്നും ഇതിനാൽ ഇത് തട്ടിപ്പാണെന്നും ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു സംസ്ഥാനസർക്കാറിന് വിദേശരാജ്യങ്ങളിൽ നിന്ന് പണം സമാഹരിക്കാൻ നിയമപരമായി കഴിയില്ല. ഒാവർസീസ് ഫ്രണ്ട്സ് ഒാഫ് ഇന്ത്യ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടി നടത്തുന്നത് കെ.എസ്.എഫ്.ഇ വഴിയാണോ അല്ലയോ എന്നതല്ല പ്രശ്നം.
പ്രവാസികൾ കബളിപ്പിക്കപ്പെടരുത് എന്നതിനാലാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും നിയമപരമായി ചിട്ടി നടത്തിയാൽ ബി.ജെ.പി അതിനെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു രാഷ്ട്രീയമാറ്റത്തിന് പാകപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അത് തെളിയിക്കപ്പെടും.
ബി.ജെ.പി സ്ഥാനാർഥി പി.എ. ശ്രീധരൻ പിള്ള വിജയിച്ച് കേരളത്തിലെ രണ്ടാമത്തെ പാർട്ടി എം.എൽ.എ ആകും. ദേശീയ തലത്തിൽ ബി.ജെ.പി മുന്നണി ഒരു ഭാഗത്തും അതിനെ എതിർക്കുന്നവർ മറുഭാഗത്തും എന്ന നിലയിലാണ്. സി.പി.എം, കോൺഗ്രസ് മറ്റ് പാർട്ടികൾ എന്ന വ്യത്യാസമില്ലാതെ ബി.ജെ.പിക്കെതിരെ എല്ലാവരും അണിനിരക്കുകയാണ്.
അതിനാൽ ഇൗ പാർട്ടികളൊക്കെ ഇനി ഒറ്റപ്പാർട്ടിയായി മാറുകയാണ് നല്ലതെന്നും അേദ്ദഹം പറഞ്ഞു. കേരളത്തിലും ഇതുതെന്നയാണ് സ്ഥിതി. എല്ലാവരും ബി.ജെ.പിയെ പരാജയപ്പെടുത്താനാണ് നടക്കുന്നത്.
പ്രധാന പ്രതിപക്ഷ പാർട്ടി ബി.ജെ.പി ആണ്. ഇതിനാൽ ചെങ്ങന്നൂരിൽ കോൺഗ്രസും സി.പി.എമ്മും സംയുക്ത സ്ഥാനാർഥിയെ നിർത്തുന്നതാണ് നല്ലത്. അവിടെ മാണിയുടേതല്ല, ആരുടെ വോട്ടും പാർട്ടി സ്വീകരിക്കും. മോദി ഭരണത്തിൽ മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. യോഗിയുടെ ഭരണത്തിൽ യു.പിയിൽ വർഗീയ സംഘർഷങ്ങൾ കൂടി എന്നു പറയുന്നത് വെറുതെയാണ്. വർഗീയ സംഘർഷങ്ങൾ കൂടി എന്ന് യു.പി ഗവർണർ പറഞ്ഞിട്ടില്ല. ദേശീയ തലത്തിൽ നടക്കുന്ന ദലിത് പ്രക്ഷോഭം കേന്ദ്രസർക്കാറിനെതിരല്ല. അത് കോടതി വിധിക്കെതിരാണ്. ദലിതരെ ഇറക്കി കലാപം ഉണ്ടാക്കുന്നതിന് പിന്നിൽ ബി.ജെ.പി വിരുദ്ധപാർട്ടികളാണ്. ഇറാഖിൽ ഇന്ത്യക്കാരെ െഎ.എസ് വധിച്ച സംഭവം സർക്കാർ നിസാരമായി കണ്ടിട്ടില്ല. കൃത്യമായ ഭരണസംവിധാനമില്ലാത്ത രാജ്യത്തായതിനാൽ സർക്കാറിന് പരിമിതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒാവർസീസ് ഫ്രണ്ട്സ് ഒാഫ് ഇന്ത്യ നിയുക്ത പ്രസിഡൻറ് കെ.ആർ.ജി പിള്ള, ആക്ടിങ് പ്രസിഡൻറ് പ്രശാന്ത്കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.