ദോഹ: കൃഷ്ണൻ നായർ ശാന്തകുമാരി ചിത്രയെ അറിയുമോ... മറ്റാരുമല്ല നമ്മുടെ വാനമ്പാടിയായ ചിത്ര തന്നെ. നിഷ്കളങ്കമായ ചിരിയും മധുരമുള്ള ശബ്ദവും കൊണ്ട് ഭാഷകളുടെ അതിർത്തികളെ ഭേദിച്ച് സൗമ്യമായി ഒഴുകുകയാണ് ആ ശബ്ദസൗകുമാര്യം. ‘വാനമ്പാടി’ എന്ന വിളിക്കപ്പുറം കേരളത്തിലും ‘ചിന്നക്കുയിൽ’ എന്ന തമിഴെൻറ സ്നേഹത്തിലലിഞ്ഞ് തമിഴ്നാട്ടിലും ‘കന്നഡ കോകിലേ’ എന്ന വിളിക്കരികെ കർണാടകത്തിലും ‘സംഗീത സരസ്വതി’ ആയി ആന്ധ്രപ്രദേശിലും കെ.എസ് ചിത്രയുടെ സാമീപ്യമുണ്ട്, എല്ലാ കാലത്തും. 1963 ജൂലൈ 27നാണ് തിരുവനന്തപുരത്തെ സംഗീത കുടുംബത്തിൽ കെ.എസ് ചിത്ര ജനിക്കുന്നത്. പരേതനായ കൃഷ്ണൻ നായർ ആണ് അഛൻ. അദ്ദേഹമായിരുന്നു ആദ്യഗുരു. ഡോ. കെ. ഒാമനകുട്ടിയിൽ നിന്നാണ് കർണാട്ടിക് മ്യൂസികിൽ ചിത്ര പരിശീലനം നേടുന്നത്. കേരള യൂനിവേഴ്സിറ്റിയിൽ നിന്ന് സംഗീതത്തിൽ മൂന്നാം റാേങ്കാടെ ബിരുദവും നേടി.
39 വർഷത്തെ സംഗീത ജീവിതത്തിൽ അവർ തെലുങ്ക്, മലയാളം, കന്നട, തമിഴ്, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, ഉറുദു, സംസ്കൃതം, ബഡക ഭാഷകളിൽ പാടി. ഇംഗ്ലീഷ്, അറബിക്, മലയ, ലാറ്റിൻ തുടങ്ങി വിദേശഭാഷകളിലും ആ സ്വരം മധുരം വിളമ്പി.ആറ് ദേശീയ സിനിമ അവാർഡുകൾ, ഏഴ് ഫിലിം ഫെയർ അവാർഡുകൾ, 35 വിവിധ സംസ്ഥാന അവാർഡുകൾ... അർഹതക്കുള്ള അംഗീകാരങ്ങൾ നിരവധിയാണ് േതടിയെത്തിയത്. 2005ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചപ്പോഴും വിനയത്താൽ ആ മുഖത്ത് കൂടുതൽ ചിരിചേർത്തുവെച്ചു. ബ്രിട്ടീഷ് പാർലമെൻറിെൻറ ‘ഹൗസ് ഒാഫ് കോമൺസ്’ ബഹുമതി നേടിയ ആദ്യ ഇന്ത്യൻ വനിതയാണ് നമ്മുടെ കെ.എസ് ചിത്ര.
ചെറുതും വലുതുമായ നിരവധി ഇന്ത്യൻ–വിദേശ ബഹുമതികൾ ഇതിന് പുറമേയാണ്. 25,000ത്തിലധികം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടി. എല്ലാ പ്രമുഖ സംഗീതസംവിധായകർക്കൊപ്പവും അവർ ജോലി ചെയ്തു. എ.ആർ. റഹ്മാൻ, ഇളയരാജ, എസ്.വി. കൃഷ്ണറെഡ്ഡി, രവീന്ദ്രൻ, ജോൺസൺ, ശരത്, വിദ്യാസാഗർ, ദേവ, അനു മാലിക് തുടങ്ങിയവർക്കൊപ്പം മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ പാടി. പി. സുശീല, വാണി ജയറാം, എസ്. ജാനകി, സുജാത, ശ്രേയ ഘോഷാൽ, സ്വർണലത, മിൻമിനി, അൽക യാഗ്നിക് തുടങ്ങിയ പഴയ തലമുറയിലെയും പുതുതലമുറയിലെയും ഗായകർക്കൊപ്പവും. എസ്.പി. ബാലസുബ്രമണ്യം–ചിത്ര കൂട്ടുകെട്ടിെൻറ ഹിറ്റുകൾ ഏവരുടെയും ചുണ്ടുകളിൽ എന്നുമുണ്ട്. ഇരുവരും ചേർന്ന് വിവിധ സംവിധായകർെക്കാപ്പം പാടിയത് നിരവധി പാട്ടുകളാണ്. എം.എസ് സുബ്ബലക്ഷ്മിക്കുള്ള ആദരമായി കെ.എസ് ചിത്ര ‘മൈ ട്രിബ്യൂട്ട്’ എന്ന പേരിൽ ആൽബവും പുറത്തിറക്കി. ലത മേങ്കഷ്കറുടെ എൺപതാം പിറന്നാളിനും ആദരവുമായി ആൽബം പുറത്തിറക്കി. കെ.െജ. യേശുദാസ്, എം.ജയചന്ദ്രൻ, ശരത് എന്നിവർക്കൊപ്പം നിരവധി മലയാളം ആൽബങ്ങളിലും പാടി. 39 വർഷത്തെ സംഗീതവഴിയിലെ ചെറുപ്പം കൂടുതൽ ഉൗർജസ്വലമായി ഒഴുകിപ്പരക്കുകയാണ് ഇപ്പോഴും.
കെ.എസ് ചിത്രയുടെ 39 വർഷത്തെ സംഗീതസപര്യക്ക് ഗൾഫ്മലയാളികൾ ആദരമൊരുക്കുന്നത് ജൂൺ 29നാണ്. സംഗീതപ്രേമികളുടെ മനസിലും ചുണ്ടിലും സദാസാന്നിധ്യമായ ചിത്രയുടെ പാട്ടുവഴികളിലൂടെയുള്ള സഞ്ചാരം ആ വാനമ്പാടിയുടെ തന്നെ മധുരസ്വരത്തിൽ കേൾക്കാനുള്ള അവസരമാണ് അന്ന് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ ഒരുക്കുന്നത്. പ്രവാസിമലയാളികളുടെ സാംസ്കാരിക സാമൂഹിക പ്രതിനിധാനമായ ‘ഗൾഫ്മാധ്യമം’ ആണ് ‘ചിത്രവർഷങ്ങൾ’ എന്ന പേരിൽ സംഗീതപരിപാടി നടത്തുന്നത്. 29ന് വൈകുന്നേരം 5.30ന് വേദി തുറക്കും. ഏഴ്മണിക്ക് പരിപാടി തുടങ്ങും. കെ.എസ്. ചിത്ര നേതൃത്വം നൽകും. നടനും ഗായകനുമായ മനോജ് കെ. ജയൻ, ഗായകരായ വിധു പ്രതാപ്, നിഷാദ്, ജ്യോത്സ്ന, ശ്രേയക്കുട്ടി, കണ്ണൂർ ഷരീഫ്, രൂപ തുടങ്ങിയവർ ആസ്വാദകരെ സംഗീതത്തിെൻറ അനന്തലോകത്തേക്ക് കൈപിടിക്കും.
‘ചിത്രവർഷങ്ങൾ’ പരിപാടിക്ക് മുന്നോടിയായുള്ള ‘ചിത്രപാട്ട്’ മൽസരം ജൂൺ 26ന് ഖത്തർ സ്കിൽസ് ഡെവലപ്മെൻറ് സെൻററിൽ നടക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കുമായാണ് മൽസരം. ചിത്ര പാടിയ പാട്ടുകളാണ് ആലപിക്കേണ്ടത്. പ്രായപരിധിയില്ലാതെ ആർക്കും പെങ്കടുക്കാം. ഫോൺ: 55706291, 55461626. സോഷ്യൽ മീഡിയ ക്വിസ് മൽസരവും ചിത്ര ആലപിച്ച ഗാനങ്ങളുടെ തെരഞ്ഞെടുപ്പ് മൽസരവും നടത്തും. വിശദ വിവരങ്ങൾക്ക് https://click4m.madhyamam.com സൈറ്റ് സന്ദർശിക്കുക. ജേതാക്കൾക്ക് വേദിയിൽ വെച്ച് ചിത്ര സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.