ദോഹ: കുവൈത്തിൽ കഴിഞ്ഞ ദിവസം കെട്ടിടത്തിൽ തീപിടിച്ചുണ്ടായ ദുരന്തം വേദനജനകവും ഞെട്ടിക്കുന്നതുമാണെന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് കെ.എം.സി.സി ഖത്തർ അനുശോചനം രേഖപ്പെടുത്തുന്നു.
മരണപ്പെട്ടവരുടെ കടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുകയും ചെയ്യുന്നു. മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാറുകളുടെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടിയുണ്ടാവണമെന്ന് കെ.എം.സി.സി അഭ്യർഥിച്ചു.
ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനായി ആവശ്യമായ ജാഗ്രത ബന്ധപ്പെട്ടവരെല്ലാവരും കാണിക്കേണ്ടതുണ്ട്. സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ എല്ലാവരും ശ്രദ്ധ പുലർത്തണമെന്നും സംഘടന അഭ്യർഥിച്ചു. ദുരന്ത ബാധിതസ്ഥലങ്ങളിൽ വകുപ്പുകളോടൊപ്പം ചേർന്നുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.