ദോഹ: ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച രാവിലെ അമീരി ദിവാനിലായിരുന്നു അമീർ കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദവും മേഖലയിലെയും രാജ്യാന്തര തലത്തിലെയും പുതിയ സംഭവവികാസങ്ങളും ചർച്ചയായി. കൂടിക്കാഴ്ചക്ക് മുന്നോടിയായി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിെൻറ ആശംസ സന്ദേശം ഖത്തർ അമീറിന് കൈമാറി. കുവൈത്ത് അമീറിനും ഭരണകൂടത്തിനും ജനങ്ങൾക്കും ഖത്തർ അമീർ ക്ഷേമവും സൗഖ്യവും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.