ദോഹ: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ ജന്മദിനം ഖത്തർ ഇൻകാസ് നേതൃത്വത്തിൽ ആഘോഷിച്ചു. ഐ.സി.സി മുംബൈ ഹാളിൽ ചേർന്ന യോഗത്തിൽ എം.ടി. നിലമ്പൂർ മുഖ്യപ്രഭാഷണം നടത്തി. സർവതലത്തിലും രാഷ്ട്രീയ പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന വലിയ പാഠശാലയാണ് കെ. കരുണാകരനെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണ പ്രവർത്തകർക്കും നേതാക്കൾക്കും ധൈര്യം പകർന്ന, പ്രവർത്തകരോടൊപ്പം എന്നും നിലകൊണ്ട നേതാവായിരുന്നു ലീഡർ കരുണാകരനെന്ന് ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ച മുൻ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പറഞ്ഞു. ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ജോപ്പച്ചൻ തെക്കേക്കൂറ്റ് ഉദ്ഘാടനം നിർവഹിച്ചു. ബഷീർ തൂവാരിക്കൽ സ്വാഗതവും സി.എ. മജീദ് നന്ദിയും പറഞ്ഞു.
ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന ലീഡർ അനുസ്മരണ പരിപാടി ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റ് കെ.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
വിപിൻ മേപ്പയൂർ, ആഷിക് അഹമ്മദ്, പ്രദീപ് കൊയിലാണ്ടി, ബഷീർ നന്മണ്ട, ബാബു നമ്പിയത്ത്, സുരേഷ് ബാബു, ഷഫീഖ് കുയിമ്പിൽ, ശശി ഓർക്കാട്ടേരി, മുഹമ്മദലി വാണിമേൽ, സി.ടി. സിദ്ദീഖ്, വിനീഷ് അമരാവതി, സജിത്ത് അബ്ദുല്ല തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ല പ്രസിഡന്റ് അഷ്റഫ് വടകര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി അബ്ബാസ് സ്വാഗതവും ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.
ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ കെ. കരുണാകരൻ ജന്മദിനാഘോഷം കെ.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.