ദോഹ: മാതൃരാജ്യത്തിൻെറ മഹത്ത്വവും പരാമ്പര്യവും സംസ്കാരവും അറിഞ്ഞും പഠിച്ചും ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ 75ാം സ്വാതന്ത്ര്യ വാർഷിക ദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്, പരിമിതമായ പങ്കാളിത്തത്തോടെയായിരുന്നു ചടങ്ങുകൾ. എന്നാൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മുഴുവൻ പങ്കാളിത്തം ഉറപ്പിച്ച് പരിപാടികൾ ആവേശമാക്കി. മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ സജീവമായിരുന്നു ചടങ്ങുകൾ. ദേശീയ പതാക ഉയർത്തലോടെ തുടങ്ങിയ ചടങ്ങുകളിൽ, ദേശീയ ഗാനാലാപനം, സ്വാതന്ത്ര്യ ദിന സന്ദേശം, ദേശഭകതിഗാന മത്സരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ദോഹ വിവിധ പരിപരാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുഖ്യാതിഥി ഗവേണിങ് ബോർഡ് ഒഫിഷ്യേറ്റിങ് പ്രസിഡൻറ് ഖലീൽ എ.പി ദേശീയപതാക ഉയർത്തി. ശേഷം വിദ്യാർഥികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. സ്കൂൾ ഗായകസംഘം ദേശീയഗാനം ആലപിച്ചു. പ്രിൻസിപ്പൽ ഹമീദ കാദർ ഇന്ത്യയെയും സ്വാതന്ത്ര്യ സമരപോരാളികളെയും സ്മരിച്ചുകൊണ്ട് സംസാരിച്ചു. ഗവേണിങ് ബോഡി ജനറൽ സെക്രട്ടറി ഹസ്മൽ ഇസ്മയിൽ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, അഹമ്മദ് ഇഷാം, ഡയറക്ടർ എം.സി മുഹമ്മദ്, കെ. ഫിറോസ്, സ്കൂൾ ജീവനക്കാർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. ഹെഡ്ബോയ് ഹമദ് അഷ്ഫാഖ് സ്വഗതവും, സാറ ഖുർഷിദ് നന്ദിയും പറഞ്ഞു. വിദ്യാർഥികളായ സെയ്ദ് യാസിർ, സാറ ഖുർഷിദ് എന്നിവർ നിയന്ത്രിച്ചു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അബൂഹമൂർ ബ്രാഞ്ചിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് ഗവേണിങ് ബോർഡ് സെക്രട്ടറി ഹസ്മൽ ഇസ്മയിൽ പതാക ഉയർത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ വിദ്യാർഥികൾ സൂം പ്ലാറ്റ്ഫോം വഴിയാണ് പങ്കെടുത്തത്. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഹനീഫ് സ്വാതന്ത്ര്യ ദിന സന്ദേശനം നൽകി.
ഏഴാം ക്ലാസ് വിദ്യാർഥിനി നജ മെഹ്ദിൻെറ പ്രാർഥന ഗാനത്തോടെ തുടങ്ങിയ ചടങ്ങുകൾക്ക്, അക്കാദമിക് കോഓഡിനേറ്റർ സെബ ആദം സ്വാഗതം പറഞ്ഞു. ഗവേണിങ് ബോർഡ് ഒഫിഷ്യേറ്റിങ് പ്രസിഡൻറ് എ.പി. ഖലിൽ, ഡയറക്ടർ എം.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപിക അനു മനോജ് നന്ദി പറഞ്ഞു. ദേശീയഗാനത്തിനു ശേഷം, വിവിധ കലാപരിപാടികളും മറ്റും അരങ്ങേറി. കുട്ടികൾക്കായി ഫാൻസി ഡ്രസ്, വാട്സ്ആപ് സ്റ്റാറ്റസ് മത്സരങ്ങൾ, സ്വാതന്ത്ര്യദിന ക്വിസ് തുടങ്ങിയ പരിപാടികൾ നടന്നു.
ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യവാർഷിക ദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നോബിൾ ഇൻറർനാഷനൽ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. നോബിൾ സ്കൂൾ ട്രഷറർ ഷൗക്കത്തലി താജ് ദേശീയപതാക ഉയർത്തി. സ്കൂൾ ട്രാൻപോർട്ടേഷൻ ഡയറക്ടർ ആർ. എസ്. മൊയ്തീൻ സന്നിഹിതനായി.
സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽറഷീദ് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. വിദ്യാർഥികൾക്ക് ശരിയായ ദിശയിൽ മൂല്യാവബോധം നൽകുന്ന അധ്യാപകരുടെ ഉത്തരവാദിത്തത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജയ്മോൻ ജോയ്, കിൻഡർ ഗാർട്ടൻ ഹെഡ് ഓഫ് സെക്ഷൻ അസ്മ റോഷൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ നോയലിൻ റോസാരിയോ, അധ്യാപകർ, അനധ്യാപകർ തുടങ്ങിയവർ പങ്കാളികളായി. വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ സ്വാതന്ത്ര്യ ദിന പരിപാടികൾ ആഘോഷങ്ങളുടെ മാറ്റ് വർധിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ റോബിൻ കെ. ജോസ് നന്ദി പറഞ്ഞു.
ഡി.പി.എസ് മോഡേൺ സ്കൂളിൽ പ്രസിഡൻറ് ഹസൻ ചൗെഗ്ല ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡൻറ് യാസിർ നൈനാർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ജൂനിയർ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാ ശൈഖ് എന്നിവർ പങ്കെടുത്തു. ദേശീയപതാക ഉയർത്തിയ ശേഷം ഹസൻ ചൗെഗ്ല സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ജൂനിയർ സ്കൂൾ ഹെഡ് ഗേൾ ഇൻഷിറാ അക്തർ ഇന്ത്യയുടെ വളർച്ചയും പുരോഗതിയും സംബന്ധിച്ച് വിശദീകരിച്ചു. ഹെഡ് ഗേൾ ബോയ്സ് സഞ്ജീവ് സുന്ദരരാജ് പരിപാടികൾ നിയന്ത്രിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ മാനേജിങ് കമ്മിറ്റി പ്രസിഡൻറ് റഷീദ് അഹമ്മദ് ദേശീയപതാക ഉയർത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. പട്ടിണിക്കും അഴിമതിക്കും വിവേചനങ്ങൾക്കുമെതിരെ പൊരുതാനും ജാതി-മത വ്യത്യാസമില്ലാതെ ഒരൊറ്റ ഇന്ത്യക്കായി പ്രവർത്തിക്കാനും രാജ്യത്തിൻെറ സാംസ്കാരിക, സാമ്പത്തിക വികസനങ്ങൾക്കായി പ്രയത്നിക്കാനും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ അദ്ദേഹം വിദ്യാർഥി സമൂഹേത്താട് ആഹ്വാനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സുഭാഷ് ബി നായർ സംസാരിച്ചു. രക്ഷിതാക്കളും അധ്യാപകരും ആശംസകൾ പങ്കുവെച്ചു. വിദ്യാർഥികളുടെ വിവിധ പരിപാടികളും ഓൺലൈനിൽ സംഘടിപ്പിച്ചു.
ഒലിവ് ഇൻറർ നാഷനൽ സ്കൂൾ തുമാമ കാമ്പസിൽ സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. ചെയർമാൻ ഡേവിസ് എടക്കുളത്തൂർ ദേശിയപതാക ഉയർത്തി.
തുടർന്ന് സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി. സ്കൂൾ അധ്യാപകരുടെയും, ജീവനക്കാരുടെയും നേതൃത്വത്തിൽ ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു. വൈസ് ചെയർമാൻ റോണി പോൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.