ക്യു.​ഐ.​ഐ.​സി വെ​ളി​ച്ചം സം​ഗ​മ​ത്തി​ൽ മി​സ്ഹ​ബ് കൊ​ച്ചി സം​സാ​രി​ക്കു​ന്നു

വെളിച്ചം ഖുർആൻ പഠനസംഗമം

ദോഹ: വെളിച്ചം ഖുർആൻ പഠനസംഗമം ക്യു.ഐ.ഐ.സി ലക്ത ഹാളിൽ സംഘടിപ്പിച്ചു. വെളിച്ചം ചെയർമാൻ ഡോ. അബ്ദുൽ അഹദ് മദനി അധ്യക്ഷത വഹിച്ചു. സുബൈർ കൗസരി, മിസ്ഹബ് കൊച്ചി, മുനീർ സലഫി തുടങ്ങിയവർ സംസാരിച്ചു. വെളിച്ചം ഒന്ന്, രണ്ട് വാള്യം പരീക്ഷയിൽ നൂറു ശതമാനം മാർക്ക് കരസ്ഥമാക്കിയ പഠിതാക്കളിൽനിന്നും നസീബ് വക്റ, അഖിൽ കെ.ടി ബിൻ മഹമൂദ്, ആരിഫ എം. മുഗുളിന, നിഷി റഹ്‌മാൻ -ലഖ്‌ത, ഹുസ്ന കെ.സി -മദിന ഖലീഫ, സൈഫുന്നീസ മുഹമ്മദ്‌ ദോഹ എന്നിവർ നറുക്കെടുപ്പിലൂടെ സമ്മാനാർഹരായി.

ചീഫ് കോഓഡിനേറ്റർ മുഹമ്മദ്‌ അലി ഒറ്റപ്പാലം സ്വാഗതം പറഞ്ഞു. സംഗമത്തിൽ ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ് ജനറൽ മാനേജർ പി.ടി അഷ്‌റഫ്‌ ഷറഫുദ്ദീൻ, ഡോ. അബ്ദുൽ ജലീൽ, ജനറൽ കൺവീനർ സുബൈർ വക്റ, യു. ഹുസൈൻ മുഹമ്മദ്‌, കുഞ്ഞാലിക്കുട്ടി, മുഹമ്മദ്‌ മിസ്ബാഹ്, തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Light Qur'an study meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.