ലൈറ്റ് യൂത്ത് ക്ലബ് അറബിക് കാലിഗ്രഫി വർക് ഷോപ്

ദോഹ: ലൈറ്റ് യൂത്ത് ക്ലബിന്റെ നേതൃത്വത്തിൽ 12 വയസ്സിനു മുകളിലുള്ളവർക്കായി അറബിക് കാലിഗ്രഫി ശിൽപശാല സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ക്യു.ഐ.ഐ.സി ഹാൾ ലഖ്‌തയിൽ നടക്കുന്ന ശിൽപശാലയിൽ പ്രഗല്ഭ കാലിഗ്രഫി വിദഗ്ധരായ വഹീദ് അൽ ഖാസിമിയും എ.എ. കമറുദ്ദീനും കുട്ടികൾക്ക് പരിശീലനം നൽകും. ലോകത്തിലെ ഏറ്റവും മനോഹരവും സങ്കീർണവുമായ രചന സംവിധാനങ്ങളിലൊന്നായ അറബി ലിപി ഉപയോഗിച്ചുള്ള കലാപരമായ ആവിഷ്കാരത്തിന്റെ രൂപമാണ് അറബി കാലിഗ്രഫി. അക്ഷരങ്ങളും വാക്കുകളും അലങ്കാരവും ക്രിയാത്മകവുമായ രീതിയിൽ എഴുതുന്നത് ഉൾപ്പെടുന്ന വിഷ്വൽ ആർട്ടാണിത്. 15 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ആർട്ട് മെറ്റീരിയൽസ് നൽകും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://thelightyouthclub.com/eventreg.html

Tags:    
News Summary - Light Youth Club Arabic Calligraphy Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.