ദോഹ: ദ്രവീകൃത പ്രകൃതി വാതകരംഗത്ത് മികച്ച നടപടികളുമായി ഖത്തർ. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി ഇൗ മേഖലയിൽ ഖത്തർ പെട്രോളിയത്തിന് മികച്ച ബന്ധമാണുള്ളത്. പ്രതിവര്‍ഷം രണ്ട് ദശലക്ഷം ടണ്‍ ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുന്നതിന് 10 വര്‍ഷത്തെ കരാറില്‍ ഖത്തറും ചൈനയും ഒപ്പുവെച്ചിട്ടുണ്ട്. ഊര്‍ജകാര്യ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സി.ഇ.ഒയുമായ സഅദ് ശരീദ അല്‍കഅബിയും സിനോപെക് ഗ്രൂപ് ചെയര്മാന് ഴാങ് യുഴോയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഓൺലൈനായാണ് ചടങ്ങ് നടത്തിയത്.
കരാര്‍ പ്രകാരം ദ്രവീകൃത പ്രകൃതിവാതക വിതരണം 2022 ജനുവരിയിലാണ് ആരംഭിക്കുക. സിനോപെകിെൻറ ചൈനയിലെ ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനലുകളിലാണ് എത്തിക്കുക. ദീര്‍ഘകാല ദ്രവീകൃത പ്രകൃതിവാതക വിതരണത്തില്‍ ആഗോളതലത്തില്‍ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യകത നിറവേറ്റുന്നതില്‍ ഖത്തറിെൻറ പ്രതിജ്ഞാബദ്ധതയാണ് കരാറിലൂടെ വ്യക്തമാകുന്നത്.
ചൈനയുമായി കരാറിലെത്തുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും സിനോപിക്കുമായുള്ള ആദ്യ ദീര്‍ഘകാല ദ്രവീകൃത പ്രകൃതി വാതക വിതരണത്തില്‍ അഭിമാനമുണ്ടെന്നും ഊര്‍ജകാര്യ സഹമന്ത്രി പറഞ്ഞു. ചൈനയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഖത്തറിെൻറ സംഭാവനകള്‍ കൂടുതല്‍ സഹായിക്കുമെന്നും കരാര്‍ പ്രകാരമുള്ള വിതരണം ആരംഭിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2009 സെപ്റ്റംബര്‍ മുതല്‍ ഇതുവരെ ചൈനക്ക് 62 ദശലക്ഷം ടണ്ണിലധികം ദ്രവീകൃത പ്രകൃതി വാതകമാണ് ഖത്തര്‍ വിതരണം ചെയ്തത്. ഇന്ത്യയുമായും പ്രകൃതിവാതകമേഖലയിൽ ഖത്തറിന് നല്ല ബന്ധമാണുള്ളത്. 2018-19 കാലയളവില്‍ ഇരുരാജ്യത്തിനുമിടയിലെ ഉഭയകക്ഷിവ്യാപാരം 12 ബില്യണിലധികം ഡോളറിേൻറതാണ്. ഖത്തറിെൻറ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി പെട്രോകെമിക്കല്‍സ്, എൽ.എന്‍.ജി, രാസവളങ്ങള്‍, സള്‍ഫര്‍, ഇരുമ്പ് പൈറൈറ്റുകള്‍ തുടങ്ങിയവയാണ്. അക്സസറികള്‍, മനുഷ്യനിര്‍മിത നൂല്, തുണിത്തരങ്ങള്‍, കോട്ടണ്‍ നൂല്, ഗതാഗത ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ലോഹങ്ങള്‍, അയിരുകള്‍, ധാതുക്കള്‍ എന്നിവയാണ് ഖത്തര്‍ പ്രധാനമായും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ചെന്നൈ കാമരാജ് തുറമുഖത്തെ എന്നൂർ എൽ.എൻ.ജി ടെർമിനലിലേക്ക് ഖത്തർ ഗ്യാസിെൻറ പ്രഥമ എൽ.എൻ.ജി (പ്രകൃതി വാതകം) കാർഗോ ക്യൂ ഫ്ലെക്സ് കപ്പൽ ഈയടുത്ത് എത്തിയിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷെൻറ സഹോദരസ്ഥാപനമായ ഇന്ത്യൻ ഓയിൽ എൽ.എൻ.ജി ലിമിറ്റഡിനാണ് ഖത്തർ ഗ്യാസ് പ്രകൃതിവാതകം എത്തിച്ചത്. പ്രതിവർഷം അഞ്ചു ദശലക്ഷം ടൺ പ്രകൃതിവാതകമാണ് ടെർമിനലിലെത്തുന്നത്.
എന്നൂർ ടെർമിനലിെൻറ കമീഷനുമായി ബന്ധപ്പെട്ട് 2019 ഫെബ്രുവരിയിൽ ഖത്തർ ഗ്യാസിെൻറ സഹായം ലഭിച്ചിരുന്നു. അന്ന് സ്വിസ് േട്രഡർമാരായ ഗൻവോറിെൻറ എൽ.എൻ.ജി കപ്പൽ അയക്കുകയാണ് ഖത്തർ ഗ്യാസ് ചെയ്തത്. ഖത്തർ ഗ്യാസും ഇന്ത്യൻ ഓയിൽ കോർപറേഷനും തമ്മിൽ എൽ.എൻ.ജി മേഖലയിൽ നിർണായക പങ്കാളിത്തമാണ് വഹിക്കുന്നത്. ദീർഘകാലമായി ഖത്തർ ഗ്യാസിെൻറ പ്രധാന ഉപഭോക്താക്കളിലൊന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.