ഹജ്ജ് തീർത്ഥാടകരുടെ ലിസ്​റ്റ് ഔഖാഫ് മന്ത്രാലയം പ്രസിദ്ധീകരിച്ചു

ദോഹ: ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്​റ്റ് ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ടവരെ ഹജ്ജ് കമ്മിറ്റി മൊബൈൽ സന്ദേശം വഴി ഇതിനകം തന്നെ വിവരം അറിയിച്ചതായി ഹജ്ജ് കമ്മിറ്റി ഡയറക്ടർ അലി ബിൻ സുൽത്താൻ അൽമുസൈഫരി വാർത്താ കുറിപ്പിൽ അറിയിച്ചു.

ഹജ്ജ് കമ്മിറ്റി ഓൺ ലൈൻ വഴി സ്വീകരിച്ച അപേക്ഷകൾ പരിശോധിച്ചതിന് ശേഷം ഇലക്േട്രാണിക് സംവിധാനം വഴിയാണ് നറുക്കെടുപ്പ് നടത്തിയത്. അനുമതി ലഭിച്ചവർ ഒരാഴ്ചക്കകം തങ്ങൾ പോകനുദ്ദേശിക്കുന്ന ഹജ്ജ് സേവനവ കമ്പനികളുമായി ബന്ധപ്പെട്ട് യാത്രാ രേഖകൾ ശരിയാക്കിരിക്കണമെന്ന് അലി അൽമുസൈഫിരി അറിയിച്ചു. ഒരാഴ്ച കഴിഞ്ഞും രേഖകൾ ശരിയാക്കാത്തവരെ ലിസ്​റ്റിൽ നിന്ന് ഒഴിവാക്കുമെന്നും തൊട്ടടുത്ത് വെയിറ്റിംഗ് ലിസ്​റ്റിൽ ഉള്ളവർക്കും അവസരം നൽകുന്നെും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിൽ നിന്ന് 1200 തീർത്ഥാടകർക്കാണ് സൗദി ഹജ്ജ് മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇതിൽ 900 സ്വദേശികളും മുന്നൂറ് വിദേശികളുമാണ്. സ്വദേശികളെയും വിദേശികളെയും നറുക്കെടുപ്പിലൂടെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി തെരഞ്ഞെടുക്കുന്നത്. 
വിമാന മാർഗം തീർത്ഥാടനത്തിന് പോകുന്നവർക്കും കരമാർഗം തീർത്ഥാടനത്തിന് പോകുന്നവർക്കും അവരവരുടെ സേവന കമ്പനികളെ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. വിമാന മാർഗം പോകുന്നവർക്ക് 22000 റിയാൽ മുതലും കരമാർഗം പോകുന്നവർക്ക് 13000 റിയാൽ മുതലുമാണ് നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 
ഹജ്ജ് സേവന കമ്പനികൾ നൽകുന്ന സൗകര്യങ്ങളനുസരിച്ച് നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നതാണ്. ഹറമിലെ നിർമാണ പ്രവർത്തനങ്ങൾ കാരണമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി വളരെ കുറഞ്ഞ ആളുകൾക്ക് മാത്രമേ സൗദി ഹജ്ജ് മന്ത്രാലയം അനുമതി നൽകുന്നുള്ളൂ.  

Tags:    
News Summary - list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.