ദോഹ: ഖത്തറിലെ സ്വദേശികളും പ്രവാസികളുമായ ഉപഭോക്താക്കൾക്ക് പുതിയ ഷോപ്പിങ് അനുഭവമൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ് ബർവ മദീനത്ന ആകർഷകമായ സൗകര്യങ്ങളോടെ റീലോഞ്ച് ചെയ്തു. ഏറ്റവും മികച്ചതും ആധുനികവുമായ ഷോപ്പിങ് സൗകര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളുടെ വമ്പൻ നിരയുമായാണ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ബർവ മദീനത്ന ഉപഭോക്താക്കൾക്കായി തുറന്നുനൽകിയത്.
രണ്ടു നിലകളിലായി 10,750 ചതുരശ്ര മീറ്റർ വിസ്തൃതിയിലൊരുക്കിയ ഹൈപ്പർ മാർക്കറ്റിനോട് അനുബന്ധമായി വിശാലമായ പാർക്കിങ്ങും സജ്ജമാണ്. വിവിധോദ്ദേശ്യ സ്മാർട്ട് സിറ്റിയായി ഉയരുന്ന അൽ വക്റ മേഖലയിലെ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ കമ്യൂണിറ്റിക്ക് ഉന്നത നിലവാരത്തിലെ താമസ അന്തരീക്ഷവും പുതുമയുള്ള അവസരവും ഒരുക്കാൻ ലുലു ഹൈപ്പർ മാർക്കറ്റിന് സാധിക്കും. ഫ്രഷ് ഫ്രൂട്സ്, പച്ചക്കറികൾ, ഇറച്ചി, കടൽ വിഭവങ്ങൾ, റോസ്റ്ററി, ഗ്രോസറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, വസ്ത്രങ്ങൾ, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, ഐ.ടി, മൊബൈൽസ് ഉൾപ്പെടെ എല്ലാ ഉൽപന്നങ്ങളും ലോകോത്തര ബ്രാൻഡുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.
ലുലുവിന്റെ പ്രശസ്തമായ ‘പ്ലാനറ്റ് വൈ’ വിഭാഗം ഉൾപ്പെടെയുള്ള അത്യാധുനിക ട്രെൻഡുകൾ സംയോജിപ്പിച്ചാണ് ഷോപ്പിങ് അനുഭവം നൽകുന്നത്. ലുലു ഫാഷൻ, ഇലക്ട്രോണിക്സ് ഹബ്ബായ ലുലു കണക്ട്, ഐ എക്സ്പ്രസ്, ഐ.ഒ.ടി അപ്ലയൻസസ് തുടങ്ങി വിശാലമായ സൗകര്യങ്ങൾ വാഗ്ദാനംചെയ്യുന്നു. 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം, സെൽഫ് ചെക്കൗട്ട്, ഗ്രീൻ ചെക്കൗട്ട് കൗണ്ടറുകൾ എന്നിവയുമുണ്ട്. എ.ടി.എം കൗണ്ടറുകൾ, കറൻസി എക്സ്ചേഞ്ച് സെന്റർ, ഫാർമസി തുടങ്ങിയ അനുബന്ധ സേവന കേന്ദ്രങ്ങളും ലഭ്യമാണ്.
റീലോഞ്ചിന്റെ ഭാഗമായി പ്രത്യേക ‘ഷോപ് ആൻഡ് വിൻ’ പ്രമോഷനും മദീനത്നയിൽ ആരംഭിച്ചു. രണ്ട് നിസാൻ പാട്രോൾ കാറുകൾ, ഒരു ലക്ഷം റിയാൽ മൂല്യമുള്ള ഗിഫ്റ്റ് കാർഡ് എന്നിവ സമ്മാനമായി ലഭിക്കുന്ന പ്രമോഷനിൽ 50 റിയാലിന് മുകളിൽ ഷോപ്പിങ് നടത്തി പങ്കെടുക്കാം. റാഫിൾ കൂപ്പൺ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക. 2024 ഏപ്രിൽ 14 വരെ പ്രമോഷൻ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.