ദോഹ: സ്മാർട്ട് ഫോൺ, മൊബൈൽ ഫോൺ അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരവുമായി ലുലു ഹൈപർ മാർക്കറ്റിൽ ‘ലെറ്റ്സ് കണക്ട്’ പ്രമോഷന് തുടക്കമായി. ഡി റിങ് റോഡ് ലുലു ഹൈപർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഖത്തറിലെ പ്രമുഖ സമൂഹമാധ്യമ താരം ‘മിസ്റ്റർ ക്യൂ’ എന്നറിയപ്പെടുന്ന ഖലീഫ അൽ ഹാറൂൺ ഉൾപ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിൽ തുടക്കമായി.
ജൂലൈ അഞ്ചുവരെ നീണ്ടുനിൽക്കുന്ന ‘ലെറ്റ്സ് കണക്ട്’ പ്രമോഷൻ വഴി ഖത്തറിലെ എല്ലാ ലുലു ഹൈപർ മാർക്കറ്റുകളിൽനിന്നും ലുലു ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും ഉപഭോക്താക്കൾക്ക് ബ്രാൻഡഡ് സ്മാർട്ട് ഫോൺ, ഡിജിറ്റൽ ഉൽപന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാം.
സ്മാർട്ട്ഫോൺ, മൊബൈൽ ഫോൺ ഗാഡ്ജറ്റുകൾ, ഇൻറർനെറ്റ് അനുബന്ധ ഉൽപന്നങ്ങൾ എന്നിവ എക്സ്ക്ലൂസിവ് ഓഫറിൽ ലഭ്യമാക്കുന്നതാണ് പ്രമോഷൻ. ഏറ്റവും പുതിയ സാങ്കേതിക, ഇൻറർനെറ്റ് ഉൽപന്നങ്ങൾ ലഭ്യമാകുന്നതും ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതുമായ പ്രത്യേക ഏരിയകൾ ലുലു ഹൈപർ മാർക്കറ്റുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പ്രകാശവേഗതയിൽ സാങ്കേതികവിദ്യകളും ഉപകരണങ്ങളും മാറിക്കൊണ്ടിരിക്കുന്ന കാലത്ത് ഏറ്റവും പുതിയതും ആധുനികവുമായ ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നതാണ് ലുലു ‘ലെറ്റ്സ് കണക്ട്’ പ്രമോഷൻ എന്ന് ലുലു ഹൈപർ മാർക്കറ്റ് റീജനൽ ഡയറക്ടർ ഷൈജാൻ പറഞ്ഞു.
ഇതോടൊപ്പം, കല്യാൺ ജ്വല്ലേഴ്സുമായി സഹകരിച്ചുള്ള പ്രമോഷൻ പദ്ധതിയും ലുലു ഹൈപർ മാർക്കറ്റുകളിൽ തുടരും. ‘1.5 കിലോ സ്വർണവും ഒരു ലക്ഷം ലുലു ഗിഫ്റ്റ് വൗച്ചറും’ എന്ന പേരിലുള്ള പ്രമോഷൻ ആഗസ്റ്റ് 22വരെയാണുള്ളത്. 100 റിയാൽ മുതൽ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് ഇ റാഫിൾ മത്സരത്തിൽ പങ്കെടുത്ത് 30 ഗ്രാം സ്വർണവും 2000 റിയാൽ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറും സ്വന്തമാക്കാൻ അവസരം ലഭിക്കും.
50 പേർക്കുവീതമാണ് നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നത്. ഇതിനു പുറമെ, ഷോപ് ചെയ്യുന്നവർക്ക് 100 റിയാൽ മൂല്യമുള്ള ഗോൾഡ് - 250 റിയാലിന്റെ ഡയമണ്ട് വൗച്ചറും നൽകും. ഇതുപയോഗിച്ച് കല്യാൺജ്വല്ലറിയിൽനിന്ന് ഇളവുകളോടെ സ്വർണം വാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.